പ്രതീകാത്മക ചിത്രം
India
മഹാമാരി സമയത്തും അവസാനമില്ലാത്ത ക്രൂരത; ഉത്തര്‍പ്രദേശില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു, പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പത്തൊന്‍പതുകാരന്‍ പിടിയില്‍.
സലര്‍പുര്‍: ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പത്തൊന്‍പതുകാരന്‍ പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് എട്ട് വയസുകാരിയെ ഗുരുതരാവസ്ഥയില്‍ സലര്‍പൂരില്‍ കണ്ടെത്തിയത്. നലന്ദ വിഹാര്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍.
ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിലിരിക്കെ പെണ്‍കുട്ടി മരിച്ചു.കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സമ്മതിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
