'മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ചു'; ഭാരത രത്‌ന സ്വീകരിക്കുമെന്ന് തേജ് ഹസാരിക

ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാരതസര്‍ക്കാരിന്റെ  ക്ഷണം തനിക്കും കുടുംബത്തിനുമുള്ള ആദരവാണ്. അച്ഛനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടി ആ മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് തന്റെ ഭാഗ്യമാണെന്നും' തേജ് ഹസ
'മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ചു'; ഭാരത രത്‌ന സ്വീകരിക്കുമെന്ന് തേജ് ഹസാരിക
Updated on
1 min read

ന്യൂഡല്‍ഹി: സുപ്രസിദ്ധ സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികയോടുള്ള ആദര സൂചകമായി രാജ്യം നല്‍കിയ ഭാരത രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന് അദ്ദേഹത്തിന്റെ കുടുംബം. അദ്ദേഹത്തിന്റെ മകന്‍ തേജ് ഹസാരികയാണ് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതി ഏറ്റുവാങ്ങാനുള്ള കുടുംബത്തിന്റെ സന്നദ്ധത വ്യക്തമാക്കി സര്‍ക്കാരിന് കത്തയച്ചത്. 

'ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാരതസര്‍ക്കാരിന്റെ  ക്ഷണം തനിക്കും കുടുംബത്തിനുമുള്ള ആദരവാണ്. അച്ഛനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടി ആ മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് തന്റെ ഭാഗ്യമാണെന്നും' തേജ് ഹസാരിക കത്തില്‍ പറയുന്നു. 

തന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ദൗര്‍ഭാഗ്യകരമായി പോയെന്നും തേജ് ഹസാരിക വെളിപ്പെടുത്തി. ദേശീയ പൗരത്വ ബില്ലുമായി ഉണ്ടായ വിവാദങ്ങളില്‍ പ്രതിഷേധിച്ച് ഭാരത രത്‌ന സ്വീകരിക്കില്ലെന്നായിരുന്നു നേരത്തേ ഭൂപന്‍ ഹസാരികയുടെ കുടുംബം പ്രഖ്യാപിച്ചിരുന്നത്. ഭാരത രത്‌ന നിരസിച്ചുള്ള കുടുംബാംഗങ്ങളുടെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com