

ലഖ്‌നൗ: പ്രതിസന്ധിഘട്ടങ്ങളില്‍ മായാവതിയെ സഹായിച്ചിട്ടുള്ളത് ബിജെപിയാണെന്നും അത് ഇനിയും തുടരുമെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലത്തിന് ശേഷം മായാവതിയെ അഖിലേഷ് യാദവ് തള്ളിപ്പറയുമെന്നും സഹായിക്കാന്‍ അ്ന്നും ബിജെപിയേ ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.
ഒരുകാലത്തും ദളിതുകളെ ബഹുമാനിക്കുന്ന നിലപാടല്ല സമാജ്‌വാദി പാര്‍ട്ടി സ്വീകരിച്ചത്. 1995ല്‍ മുഖ്യമന്ത്രി മുലായത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മായാവതി ആക്രമിക്കപ്പെട്ടപ്പോള്‍ സംരക്ഷിച്ചത് ബിജെപിയാണ്. ഇനി മായാവതിയെ തള്ളിപ്പറയുക മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവാണ്. അപ്പോഴും ബിജെപി സംരക്ഷിക്കുമെന്ന് കേശവ് പ്രസാദ് മൗര്യ പറഞ്ഞു
ഒരു കാലത്തും ദളിത് വിരുദ്ധ നിലപാടുകളല്ല ബിജെപി കൈക്കൊണ്ടത്. എക്കാലത്തും അവരെ ബഹുമാനത്തോടെയാണ് കണ്ടത്. അതിന്റെ ഉത്തമഉദാഹരണമാണ് കുംഭമേളയുടെ കാലത്ത് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ കാല് കഴുകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്്.
ഉത്തര്‍പ്രദേശിലെ ജംഗിള്‍ രാജ് ഭരണത്തിനെതിരായ വിധിയെഴുത്താണ് നിയമസഭാ തെരഞ്ഞടുപ്പില്‍ കണ്ടത്. അത് ലോക്‌സഭാ തെരഞ്ഞടുപ്പിലും ആവര്‍ത്തിക്കുമെന്ന് മൗര്യപറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യമുണ്ടായത്. നിയമസംവിധാനം കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഗുണ്ടാരാജ് അവസാനിപ്പിക്കാനായെന്നും അ്‌ദ്ദേഹം പറഞ്ഞു. തെരഞ്ഞടുപ്പില്‍ പരമാവധി സീറ്റുകള്‍ ബിജെപി നേടും. എസ്പി-ബിഎസ്പി -അര്‍എല്‍ഡി സഖ്യം അവസരവാദസഖ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates