ന്യൂഡല്‍ഹി: വനിതാ പൊലീസ് ഓഫീസര്‍ ചമഞ്ഞ് കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരുടെ കൈയില്‍ നിന്ന് പണം തട്ടിയ യുവതി അറസ്റ്റില്‍. ന്യൂഡല്‍ഹി സ്വദേശിനായ യുവതിയാണ് അറസ്റ്റിലായത്.
ഡല്‍ഹി പൊലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആണെന്ന് അവകാശപ്പെട്ടായിരുന്നു യുവതിയുടെ പണപ്പിരിവ്. പണം തട്ടാനായി ഉപയോഗിച്ചിരുന്ന പൊലീസ് യൂണിഫോമും അന്വേഷണം സംഘം പിടിച്ചെടുത്തു.
കഴിഞ്ഞ വര്‍ഷവും സമാനമായ തട്ടിപ്പുനടത്തിയതിനെ 38 കാരി പൊലീസ് പിടികൂടിയിരുന്നു. യുപിയില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥ ചമഞ്ഞായിരുന്നു തട്ടിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates