

ന്യൂഡൽഹി: പെട്രോൾ പമ്പുകളിൽ മാസ്ക് ധരിക്കാതെ എത്തുന്നവർക്ക് ഇനി മുതൽ ഇന്ധനം നൽകില്ലെന്ന് പെട്രോളിയം ഡീലര്‍മാരുടെ സംഘടന. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ആൾ ഇന്ത്യ പെട്രോളിയം ഡീലേർസ് അസോസിയേഷൻ പ്രസിഡൻറ് അജയ് ബൻസാൽ പറഞ്ഞു.
‘ഇന്ധനം അവശ്യ വസ്തുവായതിനാൽ വർഷം മുഴുവൻ പ്രവർത്തിക്കുകയാണ് പമ്പുകൾ. ലോക്ഡൗൺകാലത്തും ജീവനക്കാർ ഉപഭോക്താക്കളുമായി നിരന്തരം ബന്ധപ്പെടുകയാണ്. ജീവനക്കാരുടെ സുരക്ഷ പരിഗണിച്ച് കർശനമായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ നിർബന്ധിതരാണ്’- അജയ് ബൻസാൽ പറഞ്ഞു.
പെട്രോൾ പമ്പുകളിൽ മാസ്ക് നിർബന്ധമാക്കുന്നത് കൂടുതൽ പേർ മാസ്ക് ധരിക്കുന്നതിന് കാരണമാകും. ഡൽഹിയിൽ പെട്രോൾ പമ്പുകളിൽ മാസ്കില്ലാത്തവർക്ക് ഇന്ധനം നൽകേണ്ടതില്ലെന്ന് തീരുമാനം നടപ്പാക്കി.
അതേസമയം, ലോക്ഡൗൺ കാലത്ത് ഇന്ധന വിൽപനയിൽ 90 ശതമാനത്തോളം ഇടിവുണ്ടെന്ന് അജയ് ബൻസാൽ പറഞ്ഞു. മുൻ മാസങ്ങളിലെ വിൽപനയുടെ പത്തിലൊന്ന് മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates