മുംബൈയെ മുക്കി പേമാരി; മരണം27, മഴ രണ്ടുദിവസംകൂടി തുടരുമെന്ന് മുന്നറിയിപ്പ്

മഹാരാഷ്ട്രയില്‍ ശമനമില്ലാതെ തുടരുന്ന കനത്ത മഴയില്‍ മരണം 27 ആയി. മുംബൈയില്‍ മതിലിടിഞ്ഞ് 19 പേരും പുണെയില്‍ ആറുപേരും മരിച്ചു
ചിത്രം:പിടിഐ
ചിത്രം:പിടിഐ
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ ശമനമില്ലാതെ തുടരുന്ന കനത്ത മഴയില്‍ മരണം 27 ആയി. മുംബൈയില്‍ മതിലിടിഞ്ഞ് 19 പേരും പുണെയില്‍ ആറുപേരും മരിച്ചു. മുംബൈ നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. മുംബൈ മലാഡില്‍ ചേരിയിലേക്ക് മതിലിടിഞ്ഞു വീണതാണ് ദുരന്തത്തിനിടയാക്കിയത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. 40ലധികം പേര്‍ക്ക് പരുക്കേറ്റു. സൈന്യത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. 

റയില്‍, വ്യോമ ഗതാഗതം താറുമാറായി. അന്ധേരി, കുര്‍ള, ലോവര്‍ പരേല്‍ എന്നിവടങ്ങളില്‍ വെള്ളം പൊങ്ങി. കുര്‍ളയില്‍നിന്ന് ആയിരത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. മുംബൈ വിമാനത്താവളത്തില്‍ 52 വിമാനങ്ങള്‍ റദ്ദാക്കി, 54 എണ്ണം വഴി തിരിച്ചുവിട്ടു. മഴയെ തുടര്‍ന്ന് മുംബൈയില്‍ പ്രഖ്യാപിച്ച പൊതു അവധി രണ്ടുദിവസത്തേയ്ക്ക് നീട്ടിയേക്കും.

ഒരുദിവസം കൊണ്ട് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് ഇന്നലെ മുംബൈയില്‍ ഇന്നലെ പെയ്തിറങ്ങിയത്. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. അടിയന്തര സഹായത്തിനായി  നാവിക സേന തീരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മുംബൈയ്ക്ക് പുറമേ മറാത്തവാഡ, വിദര്‍ഭ മേഖലകളിലും പേമാരി തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com