മുഖ്യമന്ത്രിയുടെ ജന്മദിനത്തില്‍ വന്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചത് പുലിവാലായി; മന്ത്രിക്ക് 5000 രൂപ പിഴയിട്ട് കോര്‍പ്പറേഷന്‍ 

അനധികൃതമായി ഹോര്‍ഡിങ് സ്ഥാപിച്ചതിന് മന്ത്രിക്ക് പിഴ
മുഖ്യമന്ത്രിയുടെ ജന്മദിനത്തില്‍ വന്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചത് പുലിവാലായി; മന്ത്രിക്ക് 5000 രൂപ പിഴയിട്ട് കോര്‍പ്പറേഷന്‍ 
Updated on
1 min read

ഹൈദരാബാദ്: അനധികൃതമായി ഹോര്‍ഡിങ് സ്ഥാപിച്ചതിന് മന്ത്രിക്ക് പിഴ. തെലങ്കാന മന്ത്രി ടി ശ്രീനിവാസ് യാദവിനാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ 5000 രൂപ പിഴ ചുമത്തിയത്. 

മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് അനധികൃതമായി ഹോര്‍ഡിങ് സ്ഥാപിച്ചതാണ് നടപടിക്ക് ആധാരം.ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സെന്‍ട്രല്‍ എന്‍ഫോഴ്‌സ്‌മെന്റ് സെല്ലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സോഷ്യല്‍മീഡിയ വഴി ലഭിച്ച പരാതി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിക്കെതിരെ പിഴ ചുമത്തിയത്.മന്ത്രി പിഴ തുക അടച്ചതായി ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com