മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായി 

ബില്‍ പാസാക്കുന്നതിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായി 
Updated on: 
1 min read

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി. 303നെതിരെ 82 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍.

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ലിംഗനീതിക്കു വേണ്ടിയുള്ളതാണ് ഈ ബില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ബില്‍ പാസാക്കുന്നതിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ബില്ലിനെതിരെ പ്രതിഷേധിച്ച് മൂന്ന് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് എംപിമാരാണ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER