മുന്നൂറ് ഭീകരവാദികള്‍ മരിച്ചോ? ശരിയോ തെറ്റോ?: കേന്ദ്രത്തോട് കോണ്‍ഗ്രസ് നേതാവ്

സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്നൂറ് ഭീകരവാദികള്‍ മരിച്ചോ? ശരിയോ തെറ്റോ?: കേന്ദ്രത്തോട് കോണ്‍ഗ്രസ് നേതാവ്
Updated on: 
1 min read

ചണ്ടീഗഢ്: രാജ്യത്തിന്റെ തിരിച്ചടിയില്‍ മുന്നൂറ് ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്ന കേന്ദ്രത്തിന്റെ വാദത്തെ ചോദ്യം ചെയ്ത് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ നവജോത് സിങ് സിദ്ദു. സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ട്വിറ്ററിലൂടെയായിരുന്നു സിദ്ദു പ്രതികരിച്ചത്.  പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരക്യാമ്പുകള്‍ക്കു നേരെ നടത്തിയ ആക്രമണത്തെ കുറിച്ചും സിദ്ദു ചോദ്യം ചെയ്തു. മൂന്നൂറ് ഭീകരവാദികള്‍ മരിച്ചു. ശരിയോ തെറ്റോ? എന്തായിരുന്നു അതിന്റെ ഉദ്ദേശ്യം? നിങ്ങള്‍ ഭീകരവാദികളെയാണോ അതോ മരങ്ങളെയാണോ കടപുഴക്കിയത്? അതൊരു തിരഞ്ഞെടുപ്പു തന്ത്രമായിരുന്നോ?- സിദ്ദു ട്വീറ്റ് ചെയ്തു. 

യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്നും അവ തിരികെയെത്തി നിങ്ങളെ വേട്ടയാടുമെന്നും സിദ്ദു പറഞ്ഞു.  തൊഴിലില്ലായ്മ, കള്ളപ്പണം, 1708 ഭീകരവാദി ആക്രമണങ്ങള്‍, നിഷ്‌ക്രിയ ആസ്തികള്‍, കര്‍ഷക ആത്മഹത്യ. ഇവയെല്ലാം പൊയ്ക്കഴിഞ്ഞു. കാരണം നിങ്ങളുടെ പ്രചാരണയുദ്ധം ആരംഭിച്ചിരിക്കുന്നു സിദ്ദു ട്വീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com