മുസാഫര്‍ നഗര്‍ കലാപക്കേസിലെ പ്രതി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. സിഖേണ്ട സ്വദേശിയായ സോദന്‍ സിങിനെയാണ് വീട്ടിലെ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
മുസാഫര്‍ നഗര്‍ കലാപക്കേസിലെ പ്രതി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
Updated on
1 min read

മുസാഫര്‍ നഗര്‍: മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. സിഖേണ്ട സ്വദേശിയായ സോദന്‍ സിങിനെയാണ് വീട്ടിലെ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചതായി പൊലീസ് അറിയിച്ചു. അച്ഛന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് സോദന്‍ സിങ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് അനുപ്, രാജേഷ്, സുനില്‍ കുമാര്‍, രാംഗോപാല്‍ എന്നിവര്‍ക്കെതിരെ  കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പ്രതികള്‍ക്ക് സോദന്‍ സിങിന്റെ മരണത്തിലും പങ്കുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 

2013 ആഗസ്റ്റിലും സെപ്തംബറിലുമായി നടന്ന കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000ത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. സ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലും സോദന്‍ സിങ് പ്രതിയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com