മുസ്ലിം യുവാവിനെ വിവാഹം കഴിക്കാന്‍ മതം മാറി; വിവാഹം നടന്നില്ല, യുപി നിയമസഭയ്ക്ക് മുന്നില്‍ യുവതി തീകൊളുത്തി മരിച്ചു, കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശ് നിയമസഭയ്ക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയ്ക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ചൊവ്വാഴ്ച നിയമസഭയ്ക്ക് മുന്നില്‍ തീകൊളുത്തിയ ആയിഷ എന്ന അഞ്ജന തിവാരിയാണ് മരിച്ചത്. 85 ശതമാനം പൊള്ളലേറ്റ യുവതി, ബുധനാഴ്ചയോടെ മരിക്കുകയായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ അഞ്ജന, മറ്റൊരു വിവാഹം കഴിക്കാനായി മതം മാറി ഇസ്ലാമായിരുന്നു. ഇതിന് പിന്നാലെയാണ് ആയിഷ എന്ന പേര് സ്വീകരിച്ചത്. ആസിഫ് എന്നയാളുമായി അഞ്ജന പ്രണയത്തിലായിരുന്നു. 

എന്നാല്‍ സൗദി അറേബ്യയിലേക്ക് പോയ ആസിഫിന്റെ കുടുംബം തന്നെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

വിഷയം ലവ് ജിഹാദ് ആണോയെന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് യുപി പൊലീസ് പറഞ്ഞു. അഞ്ജനയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന് കാണിച്ച് രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ സുഖ്‌ദേവ് പ്രസാദിന്റെ മകന്‍ അലോക് പ്രസാദിനെ ലഖ്‌നൗ പൊലീസ് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com