മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഹാജരാവുന്നത് അപമാനകരം: രാമചന്ദ്ര ഗുഹ

മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഹാജരാവുന്നത് അപമാനകരം: രാമചന്ദ്ര ഗുഹ
മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഹാജരാവുന്നത് അപമാനകരം: രാമചന്ദ്ര ഗുഹ
Updated on
1 min read

ന്യൂഡല്‍ഹി: അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയില്‍ ഹാജരാവുന്നത് അപമാനകരമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ ആര്‍എസ്എസിനേക്കാള്‍ പിന്തിരിപ്പന്‍ നിലപാടുകളുള്ള സംഘടനയാണ് വ്യക്തിനിയമ ബോര്‍ഡെന്ന് ഗുഹ കുറ്റപ്പെടുത്തി. 

മുത്തലാഖ് കേസില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരായത്. മുത്തലാഖിനെ അനുകൂലിക്കുന്നില്ലെന്ന നിലപാടെടുത്ത ബോര്‍ഡ് ഇതു നിയമം മൂലം നിരോധിക്കുന്നതിനെ എതിര്‍ത്തിരുന്നു.

ലിംഗനീതിയുടെ കാര്യത്തില്‍ ആര്‍എസ്എസിനേക്കാള്‍ പിന്തിരിപ്പനായ നിലപാടുകള്ള സംഘടനയാണ് അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് എന്നാണ് രാമചന്ദ്ര ഗുഹ ട്വീറ്റിലുടെ കുറ്റപ്പെടുത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com