മുസ്ലീം പള്ളികള്‍ കാശിയ്ക്കും മഥുരയ്ക്കുമായി വഴിമാറണം; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

മുസ്ലീം പള്ളികള്‍ കാശിയ്ക്കും മഥുരയ്ക്കുമായി വഴിമാറണം; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് തുടക്കമിട്ടതിന് പിന്നലെ കാശിയും മഥുരയും സമാനമായ രീതിയില്‍ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി ബിജെപി മന്ത്രി
Published on

ബംഗളൂരു: അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് തുടക്കമിട്ടതിന് പിന്നലെ കാശിയും മഥുരയും സമാനമായ രീതിയില്‍ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി ബിജെപി മന്ത്രി. കര്‍ണാടകയിലെ മുതിര്‍ന്ന മന്ത്രിയായ കെഎസ് ഈശ്വരപ്പയാണ് വിവാദപരാമര്‍ശവുമായി രംഗത്തെത്തിയത്.

അയോധ്യയില്‍ നടന്ന ഭൂമിപൂജയോടനുബന്ധിച്ച് ഷിമാഗോയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗ്രാമവികസന മന്ത്രി. അടിമത്വത്തിന്റെ അടയാളം മാച്ചുകളഞ്ഞു. കാശിയിലും മഥുരയിലും സമാനമായ നടപടികള്‍ ആവശ്യമാണ്. അവിടെയുള്ള പള്ളികള്‍ ക്ഷേത്രത്തിനായി വഴിമാറികൊടുക്കണമെന്ന് ്അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ മുന്‍ കര്‍ണാടക  സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഈശ്വരപ്പ. അതേസമയം ഈശ്വരപ്പയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബുധനാഴ്ച ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com