

ലഖ്‌നൗ: മൃതദേഹവുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാനായി ദമ്പതികളേയും നവജാതശിശുവിനേയും കൊലപ്പെടുത്തിയ ആള്‍ അറസ്റ്റില്‍.
ലെംഗിക വിഷയങ്ങളില്‍ വൈകൃതസ്വഭാവം കാണിക്കുകയും മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സ്വഭാവമുള്ള അസംഗഢ് സ്വദേശി നസിറുദ്ദീനാണ് അറസ്റ്റിലായത്. ഇയാള്‍ ആക്രമിച്ച കുടുംബത്തിലെ മറ്റു രണ്ടു കുട്ടികള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
സാഹചര്യത്തെളിവുകളുടേയും കുറ്റസമ്മതത്തിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരാഴ മുമ്പാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്.
നവംബര്‍ 24 ന് രാത്രിയാണ് നസിറുദ്ദീന്‍ മുബാറക്പൂരിലെ ദമ്പതികളുടെ വീട്ടിലെത്തുന്നത്. ഉറക്കത്തിലായിരുന്ന മുപ്പത്തിയഞ്ചുകാരനായ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റുള്ളവരെ കൊല ചെയ്തത്. യുവതിയുടെ മരണം ഉറപ്പിച്ച ശേഷമായിരുന്നു പ്രതിയുടെ ലൈംഗിക വൈകൃത പ്രകടനം തുടങ്ങിയത്. ഇവരുടെ പത്ത് വയസുകാരിയായ മകള്‍ക്കും നാലുവയസ്സുള്ള മകനും ഇയാളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റുവെന്ന് പൊലീസ് പറഞ്ഞു. കത്തിയും കല്ലുമുപയോഗിച്ചായിരുന്നു കൊലപാതകം.
30കാരിയുടെ മൃതദേഹത്തിനൊപ്പം ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട ഇയാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇതിന് ശേഷം പരിക്കേറ്റ് കിടന്ന ഇവരുടെ പത്ത് വയസ്സുകാരിയായ മകളേയും ബലാത്സംഗം ചെയ്തു. മൂന്ന് മണിക്കൂറോളം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഇയാള്‍ ഏര്‍പ്പെട്ടുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉത്തേജനമുണ്ടാകാന്‍ ലഹരിയുപയോഗിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ ഇയാള്‍ കോണ്ടം ഉപയോഗിച്ചു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ സഹോദരന്റെ ഭാര്യയെ കാണിച്ചെന്നും പൊലീസ് പറയുന്നു. ഹരിയാന, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ സമാനരീതിയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates