മെട്രോ ട്രാക്കിലേക്ക് ചാടി 26കാരിയുടെ ആത്മഹത്യാശ്രമം; ഗതാഗതം തടസ്സപ്പെട്ടു

മെട്രോ ട്രാക്കിലേക്ക് ചാടി 26കാരിയുടെ ആത്മഹത്യാശ്രമം; ഗതാഗതം തടസ്സപ്പെട്ടു

പ്ലാറ്റ് ഫോമില്‍ നിന്ന യുവതി ട്രയിന്‍ എത്തിയ സമയത്ത് ട്രാക്കിലേക്ക് ചാടുകയായിരുന്നു
Published on

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇരുപത്തിയാറുകാരി മെട്രോ ട്രാക്കിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രോഹിണി വെസ്റ്റ് സ്‌റ്റേഷനില്‍ വെച്ചായിരുന്നു ആത്മഹത്യാശ്രമം. രാവിലെ 9.26നായിരുന്നു സംഭവം. 

ഇതേതുടര്‍ന്ന് പിതാംപുര - റിതാല റൂട്ടിലെ ട്രയിന്‍ ഗതാഗതം പത്തുമിനിറ്റ് തടസ്സപ്പെട്ടതായും മറ്റെല്ലാ സര്‍വീസുകളും സാധാരണരീതിയില്‍ സര്‍വീസ് നടത്തിയതായും ഡിഎംആര്‍സി പറഞ്ഞു. പ്ലാറ്റ് ഫോമില്‍ നിന്ന യുവതി ട്രയിന്‍ എത്തിയ സമയത്ത് ട്രാക്കിലേക്ക് ചാടുകയായിരുന്നു. 

ഉടന്‍ തന്നെ സ്റ്റേഷനിലെ ജീവനക്കാര്‍ യുവതിയെ രക്ഷപ്പെടുത്തുകയും സമീപത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തലയ്ക്ക് പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ ഡല്‍ഹി പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരെ അറിയിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com