മെഡിക്കല്‍ കോഴ: സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍;  ഭരണഘടനാ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കി

മെഡിക്കല്‍ കോഴക്കേസില്‍ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസ് അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന ജസ്റ്റിസ്‌ ജെ ചെലമേശ്വറിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് 
മെഡിക്കല്‍ കോഴ: സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍;  ഭരണഘടനാ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കി
Updated on: 
1 min read

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസില്‍ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസ് അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന ജസ്റ്റിസ്‌ ജെ ചെലമേശ്വറിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര റദ്ദാക്കി. ഭരണഘടനാ ബഞ്ച് രൂപികരിക്കാനുള്ള അവകാശം ചീഫ് ജസ്റ്റിസിനുമാത്രമാണെന്നും അതില്‍ ആരെയെല്ലാം  ഉള്‍പ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസാണ് തീരുമാനിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടുകേസുകളും പുതിയ ബഞ്ച് പരിഗണിക്കും

ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെട്ട രണ്ടംഗബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. കേസ്  അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിടുകയാണെന്ന്  ജസ്റ്റിസ് ചെലമേശ്വറിന്റെ ബഞ്ച് ഇന്നലെ അറിയിച്ചിരുന്നു. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ കേസ് പരിഗണിക്കണമെന്നായിരുന്നു ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ ഉത്തരവ്. ഈ ഉത്തരവിനെ ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചതും മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ടതുമായ കേസിലാണു കോഴയാരോപണമുണ്ടായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER