മേല്‍ജാതിക്കാരെ പിണക്കി ബിജെപിക്കു ജയിക്കാനാവില്ല; ഈ പരാജയം സവര്‍ണര്‍ നല്‍കിയ പാഠമെന്ന് പാര്‍ട്ടി എംഎല്‍എ

Published on

ബലിയ: പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തിലെ ഭേദഗതിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മോശം പ്രകടനത്തിനു കാരണമെന്ന് യുപി എംഎല്‍എ. മേല്‍ജാതിക്കാരെ പിണക്കിക്കൊണ്ട് ബിജെപിക്കു തെരഞ്ഞെടുപ്പു ജയം സാധ്യമാവില്ലെന്ന് ബൈരിയ മണ്ഡലത്തിലെ എംഎല്‍എ സുരേന്ദ്ര സിങ് പറഞ്ഞു. 

പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം ഭേദഗതി ചെയ്തത് ആത്മഹത്യാപരമാണെന്ന് സുരേന്ദ്ര സിങ് പറഞ്ഞു. സവര്‍ണരുടെ വികാരങ്ങളെ മുറിപ്പെടുത്തിക്കൊണ്ട് ബിജെപിക്കു തെരഞ്ഞെടുപ്പു വിജയം സാധ്യമാവില്ല. ഈ തെരഞ്ഞെടുപ്പു ജനങ്ങള്‍ ബിജെപിക്കു നല്‍കിയ പാഠമാണെന്ന് സുരേന്ദ്ര സിങ് അഭിപ്രായപ്പെട്ടു. 

തെരഞ്ഞെടുപ്പിലെ പാഠം ഉള്‍ക്കൊണ്ട് തീരുമാനം മാറ്റുകയാണ് ബിജെപി ചെയ്യേണ്ടത്. എസ് സി,എസ്ടി നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം പിന്‍വലിക്കണം. അല്ലാത്തപക്ഷം പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നും എംഎല്‍എ പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com