മോദി  ക്ഷേത്രദര്‍ശനം നടത്തുന്നത് ഒഴിഞ്ഞ വയറുമായെന്ന് ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദി ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രം ദര്‍ശനം നടത്തിയത് ഒഴിഞ്ഞ വയറുമായാണെന്ന് കര്‍ണാടക ബിജെപി നേതാവ് - മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിഹസിച്ചായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം
മോദി  ക്ഷേത്രദര്‍ശനം നടത്തുന്നത് ഒഴിഞ്ഞ വയറുമായെന്ന് ബിജെപി നേതാവ്
Updated on
1 min read

ബംഗളുരൂ: പ്രധാനമന്ത്രി നരേന്ദ്രമോദി ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രം ദര്‍ശനം നടത്തിയത് ഒഴിഞ്ഞ വയറുമായാണെന്ന് കര്‍ണാടക ബിജെപി നേതാവ്. കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി മീന്‍ കൂട്ടി ഭക്ഷണം കഴിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ മറുപടി

സിദ്ദരാമയ്യയുടെ ക്ഷേത്ര ദര്‍ശനം പ്രതിഷ്ഠയെ അപമാനിക്കുന്നതിന് തുല്യമാണെന്ന നിലയിലായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. ഭരണരംഗത്തെ വീഴ്ച ചൂണ്ടിക്കാണിക്കാനാകാത്ത ബിജെപി തന്റെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കടന്നുകയറി രാഷ്ട്രീയ കളിക്കുകയാണെന്ന്  വിമര്‍ശനങ്ങളെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

പ്രതിദിനം പതിനെട്ടുമണിക്കൂര്‍ വരെ ജോലി ചെയ്യുന്ന ആളാണ് പ്രധാനമന്ത്രി. അത്തരത്തിലുള്ള ഒരു വ്യക്തി ഒഴിഞ്ഞ വയറുമായി ക്ഷേത്രദര്‍ശനം നടത്തിയെന്നതാണ് ഇരുനേതാക്കളും തമ്മിലുള്ള വ്യത്യാസമെന്നും ബിജെപി നേതാവ് പറഞ്ഞു 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com