മോദി ദിവസവും കഴിക്കുന്നത് 4 ലക്ഷം രൂപയുടെ കൂണ്‍: അല്‍പേഷ് ഠാക്കൂര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെപോലെ കറുത്തിട്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍
മോദി ദിവസവും കഴിക്കുന്നത് 4 ലക്ഷം രൂപയുടെ കൂണ്‍: അല്‍പേഷ് ഠാക്കൂര്‍
Updated on
1 min read

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെപോലെ കറുത്തിട്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍. ഇറക്കുമതി ചെയ്ത വിലപ്പിടിച്ച കൂണ്‍ ഭക്ഷിച്ചാണ് നരേന്ദ്രമോദി സൗന്ദര്യം വര്‍ധിപ്പിച്ചതെന്നും അല്‍പേഷ് ഠാക്കൂര്‍ ആരോപിച്ചു.  ഒരു ദിവസം മോദി കഴിക്കുന്നത് 80000 രൂപ വിലമതിക്കുന്ന കൂണാണ്. പ്രതിദിനം തായ്‌വാനില്‍ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കൂണാണ് മോദി ഭക്ഷിക്കുക. ഫലത്തില്‍ നാലുലക്ഷം രൂപയാണ് കൂണിന് മാത്രമായി മോദി ചെലവഴിക്കുന്നതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അല്‍പേഷ് ഠാക്കൂര്‍  പറഞ്ഞു. മോദിയുടെ 35 വര്‍ഷം മുന്‍പത്തെ ചിത്രം കാണിച്ചാണ് അല്‍പേഷ് ഠാക്കൂര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്  പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍ അല്‍പേഷ് ഠാക്കൂര്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

തെരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് പിന്നാക്ക, ദളിത് ആദിവാസി നേതാവായ അല്‍പേക്ഷ് ഠാക്കൂറി പാര്‍ട്ടിയില്‍ ചേര്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന അല്‍പേഷ് ഠാക്കൂര്‍ രാധന്‍ പൂരയിലാണ് ജനവിധി തേടുന്നത്. 

#WATCH Modi Ji eats mushrooms from Taiwan, one mushroom costs Rs 80 thousand & he eats 5 mushrooms a day. He was dark like me but he became fair because of imported mushrooms: Alpesh Thakor, activist & Congress leader #GujaratElection2017 pic.twitter.com/jh5QPN27SD

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com