മോദിക്ക് അതേ നാണയത്തില്‍ സിദ്ധരാമയ്യുടെ മറുപടി; യദ്യൂരപ്പയുടെ ഭരണനേട്ടങ്ങള്‍ പേപ്പര്‍ നോക്കി വിശദീകരിക്കാമോ

മോദിക്ക് അതേ നാണയത്തില്‍ സിദ്ധരാമയ്യുടെ മറുപടി; യദ്യൂരപ്പയുടെ ഭരണനേട്ടങ്ങള്‍ പേപ്പര്‍ നോക്കി വിശദീകരിക്കാമോ

മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഭരണനേട്ടങ്ങള്‍ കര്‍ണാടക ജനതയോട് പേപ്പര്‍ നോക്കി വിശദീകരിക്കാന്‍  പ്രിയപ്പെട്ട മോദിക്ക് 15 മിനിറ്റ് തരാമെന്ന് സിദ്ധരാമയ്യ 
Published on


ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭരണനേട്ടങ്ങള്‍ 15 മിനിറ്റ് കൊണ്ട് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച നരേന്ദ്രമോദിയെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സിദ്ധരാമയ്യ. മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഭരണനേട്ടങ്ങള്‍ കര്‍ണാടക ജനതയോട് പേപ്പര്‍ നോക്കി വിശദീകരിക്കാന്‍  പ്രിയപ്പെട്ട മോദിക്ക് 15 മിനിറ്റ് തരാമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി 


ഇന്നലെ കര്‍ണാടകയില്‍ തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തിയ മോദി സിദ്ധരാമയ്യ സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസിനെതിരെയും രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധിയോട് സിദ്ധരാമയ്യയുടെ ഭരണനേട്ടങ്ങള്‍ ഹിന്ദിയിലോ, ഇംഗ്ലീഷിലോ അല്ലെങ്കില്‍ രാഹുലിന്റെ മാതൃഭാഷയായ ഇറ്റാലിയനിലോ വിശദികരിക്കാന്‍ നരേന്ദ്രമോദിരാഹുലിനെ വെല്ലുവിളിച്ചിരുന്നു. 

പാര്‍ലമെന്റില്‍ തന്റെ വിവിധ ചോദ്യങ്ങള്‍ക്ക് 15 മിനിറ്റിനുള്ളില്‍ ഉത്തരം പറയാന്‍ മോദിയെ വെല്ലുവിളിച്ച് രാഹുലാണ് സംവാദത്തിന് തുടക്കമിട്ടത്. നീരവ് മോദി, റാഫേല്‍ കരാര്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു രാഹുലിന്റെ വെല്ലുവിളി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com