'മോദിയുടെ 56 ഇഞ്ചിന്റെ നെഞ്ച് മുസ്ലീങ്ങള്‍ക്ക് നേരെ മാത്രം'; പത്മാവദില്‍ ബിജെപിയുടെ നിലപാടിനെ വിമര്‍ശിച്ച് ഒവൈസി

ബിജെപി നേതാക്കളായ സുബ്രഹ്മണ്യന്‍ സ്വാമിയും വി.കെ. സിങ്ങും സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധത്തെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഒവൈസിയുടെ നിലപാട് പുറത്തുവന്നത്
'മോദിയുടെ 56 ഇഞ്ചിന്റെ നെഞ്ച് മുസ്ലീങ്ങള്‍ക്ക് നേരെ മാത്രം'; പത്മാവദില്‍ ബിജെപിയുടെ നിലപാടിനെ വിമര്‍ശിച്ച് ഒവൈസി
Updated on
1 min read

ത്മാവദ് സിനിമയ്‌ക്കെതിരേ രംഗത്തിറങ്ങിയിരിക്കുന്നവര്‍ക്ക് നേരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസാദുദ്ദീന്‍ ഒവൈസി. പ്രശ്‌നത്തില്‍ ബിജെപിയുടെ നിലപാട് പക്കോട പൊളിറ്റിക്‌സാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

പ്രതിഷേധം നടത്തുന്ന ആളുകള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വിനീതനായി കീഴടങ്ങിയിരിക്കുകയാണ്. മോദിയുടെ 56 ഇഞ്ച് നെഞ്ച്  മുസ്ലീങ്ങള്‍ക്ക് എതിരെയുള്ളത് മാത്രമാണെന്ന് ഒവൈസി പറഞ്ഞു. 

ബിജെപി നേതാക്കളായ സുബ്രഹ്മണ്യന്‍ സ്വാമിയും വി.കെ. സിങ്ങും സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധത്തെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഒവൈസിയുടെ നിലപാട് പുറത്തുവന്നത്. ചിത്രത്തിലൂടെ പഴയ മുറിവുകള്‍ തുറന്നിരിക്കുകയാണെന്നും ഇത്തരത്തിലുള്ള സിനിമ എടുക്കേണ്ടതിന്റെ ആവശ്യമെന്താണെന്നുമാണ് സുബ്രഹ്മണ്യ സ്വാമി പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com