മോദിയുടെ പരിപാടി ലൈവായി കൊടുത്തില്ല; ദൂരദര്‍ശനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

ചടങ്ങില്‍ പങ്കെടുക്കുന്നതിനൊപ്പം സിങ്കപ്പൂര്‍ഇന്ത്യ 'ഹാക്കത്തണ്‍2019' മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. 
മോദിയുടെ പരിപാടി ലൈവായി കൊടുത്തില്ല; ദൂരദര്‍ശനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍
Updated on: 
1 min read

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ ഐഐടി സന്ദര്‍ശനം തല്‍സമയം സംപ്രേഷണം ചെയ്യാത്തതിന് ദൂരദര്‍ശന്‍ കേന്ദ്രയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍. ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രയിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വസുമതിയ്ക്ക് എതിരെയാണ് നടപടിയെടുത്തത്. 

വസുമതിയെ സസ്‌പെന്‍ഡ് ചെയ്ത് ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കി. കേന്ദ്ര സിവില്‍ സര്‍വീസസ് നിയമത്തിലെ പത്താം വകുപ്പ് പ്രകാരമാണ് നടപടി. സസ്‌പെന്‍ഷന്‍ കാലയളവില്‍ ആര്‍ വസുമതി ചെന്നൈ അസിസ്റ്റന്റ് ഡയറക്ടറുടെ അനുവാദമില്ലാതെ ചെന്നൈയ്ക്ക് പുറത്തു പോകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. 

സെപ്റ്റംബര്‍ മുപ്പതിനായ്രുന്നു ചെന്നൈ ഐഐടിയിലെ ബിരുദ ദാനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുക്കുന്നതിനൊപ്പം സിങ്കപ്പൂര്‍ഇന്ത്യ 'ഹാക്കത്തണ്‍2019' മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. 

രണ്ടാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ ചെന്നൈ സന്ദര്‍ശനമായിരുന്നു ഐഐടി സന്ദര്‍ശനം. മോദിക്കെതിരെ പ്രതിഷേധം ഉയരാന്‍ ഇടയുള്ളതിനാല്‍ ഹെലികോപ്റ്ററിലാണ് അദ്ദേഹം ചെന്നൈയില്‍ എത്തിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു അദ്ദേഹം ചെന്നൈയിലെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Security personnel detain National Students' Union of India (NSUI) activists during a protest demanding immediate resignation of Chief Election Commissioner
helicopter crash
rahul gandhi
cow shelter
X

FOLLOW US

ON GOOGLE DISCOVER