

വാരാണസി: വായു മലീനീകരണം കൊണ്ട് ദൈവങ്ങള്‍ക്കും രക്ഷയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിലെ വാരാണസിയിലെ ദൈവങ്ങളെ വായുമലിനികരണത്തില്‍ നിന്ന് രക്ഷപ്പെടാനായി മാസ്‌ക് ധരിപ്പിച്ചിരിച്ചിരിക്കുകയാണ്. ഓരോ ദിവസം കൂടും തോറും വായുമലിനീകരണം വഷളാകുന്ന സാഹചര്യത്തില്‍ ദൈവങ്ങള്‍ വിഷവാതകം ശ്വസിക്കുന്നത് തടയാനാണ് മാസ്‌ക് ധരിപ്പിക്കാന്‍ ഭക്തരെ പ്രേരിപ്പിക്കുന്നത്.
സിഗ്ര നഗരത്തിലെ പ്രശസ്തമായ അമ്പലത്തിലെ ശിവപാര്‍വതിമാരെയും ദുര്‍ഗ്ഗയെയും കാളിയെയും സായിബാബയെയുമാണ് ഭക്തര്‍ ഇത്തരത്തില്‍ മാസ്‌ക് ധരിപ്പിച്ചത്. വാരണാസി വിശ്വാസികളുടെ സ്ഥലമാണ്. ഞങ്ങളുടെ വിഗ്രഹങ്ങളെ ജീവനുള്ള ദേവതകളായാണ് ഞങ്ങള്‍ കാണുന്നത്. അവരെ സന്തോഷിപ്പിക്കാനായി എല്ലാത്തരത്തിലുള്ള വേദനകള്‍ ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ തയ്യാറാണ്. ചൂടില്‍ നിന്ന് രക്ഷപ്പെടുവാനായി വേനല്‍ക്കാലത്ത് ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ചന്ദനം ചാര്‍ത്തുന്നു. ശൈത്യകാലത്ത് ദൈവങ്ങളെ കമ്പിളി പുതപ്പിക്കുന്നു. അതുപോലെ വായു മലിനീകരണത്തില്‍ നിന്ന് രക്ഷനേടുന്നതിനായി ഞങ്ങള്‍ ദൈവങ്ങളെ മാസ്‌ക് ധരിപ്പിക്കുന്നതെന്ന് ക്ഷേത്രത്തിലെ പൂജാരി പറയുന്നു.
എന്നാല്‍ കാളിദേവതയെ മുഖം മൂടി ധരിപ്പിക്കുന്നത് എളുപ്പമല്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അവള്‍ കോപാകുലയായ ഒരു ദേവതയാണ്, അവളുടെ നാവ് മൂടരുത് എന്നാണ് വിശ്വാസം. അതിനാല്‍ കാളിയുടെ മുഖം മറയ്‌ക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചതായും പുരോഹിതന്‍ പറഞ്ഞു. ദൈവങ്ങള്‍ മാസ്‌ക് ധരിച്ച സാഹചര്യത്തില്‍ അമ്പലത്തിലെത്തുന്ന വിശ്വാസികളും മാസ്‌ക് ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വായു മലിനീകരണത്തില്‍ ഓരോ വ്യക്തിക്കും അവരവരുടെതായ പങ്കുണ്ടെന്നും പുരോഹിതന്‍ പറയുന്നു. ദീപാവലി ദിവസം വ്യാപകമായ രീതിയില്‍ പടക്കം പൊട്ടിക്കുന്നതില്‍ നിന്ന് ജനങ്ങളെ ആരും തടയാത്തത് വന്‍ തോതില്‍ വായുമലിനീകരണത്തിന് ഇടയാക്കിയെന്ന് ശീലങ്ങള്‍ ആരും മാറ്റാത്ത സാഹചര്യത്തിലാണ് ഇതങ്ങനെ തുടരുമെന്നും പൂജാരി ഹരീഷ് മിശ്ര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates