

ന്യൂഡല്‍ഹി: ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്ത് റദ്ദാക്കിയ കൂടുതല്‍ കമ്പനികളുടെയും അയോഗ്യരാക്കിയ ഡയറക്ടര്‍മാരുടേയും പേരുകള്‍ പുറത്തുവരുന്നു. മലയാളം സിനിമാ നടന്‍ മോഹന്‍ലാല്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള,മഹാരാഷ്ട്രാ സെയില്‍സ് ടാക്‌സ് കമ്മീഷണര്‍ രാജീവ് ജലോട്ട,പ്രമുഖ കണ്‍സള്‍ട്ടന്റ് രാമ ബിജപുര്‍കര്‍ എന്നവരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കന്നത്.
കമ്പനി ആക്ട് 164(2)(എ) പ്രകാരമാണ് ഇവരെ അയോഗ്യരാക്കിയിരിക്കുന്നത്. മഹാരഷ്ട്രാ സര്‍ക്കാരിന് കീഴിലുള്ള എംഐഡിസി കമ്പനിയുടെ ഡയറക്ടറായിരുന്നു രാജീവ് ജലോട്ട. ജമ്മു കശ്മീര്‍ സ്റ്റേറ്റ് പവര്‍ കമ്പനിയുടെ ബോര്‍ഡ് മെമ്പറായിരുന്നു ഒമര്‍ അബ്ദുള്ള.
പ്രണവ് ടേസ്റ്റ് ബഡ്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് മോഹന്‍ലാലിനെ അയോഗ്യനാക്കിയിരിക്കുന്നത്. കമ്പനിയുടെ അംഗീകാരവും റദ്ദാക്കിയിട്ടുണ്ട്. 2007ലാണ് മോഹന്‍ലാല്‍ കമ്പനി ആരംഭിച്ചത്.
ഇതിന് മുമ്പ് പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് കേരളത്തിലെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തേയും അതിന്റെ ഡയറക്ടര്‍മാരായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ തുടങ്ങിയവരേയും ആയോഗ്യരാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കയും സമാനമായ വിധത്തില്‍ നടപടി നേരിടുന്നുണ്ട്. കമ്പനി മന്ത്രാലയത്തിനു സമര്‍പ്പിച്ച രേഖകളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരാണ് നിലവില്‍ നോര്‍ക്കയുടെ ഡയറക്ടര്‍മാര്‍. എംഎ യുസഫലി, ഡോ. ആസാദ് മൂപ്പന്‍, രവി പിള്ള തുടങ്ങിവരും ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്ത കമ്പനിയുടെ ഡയറക്ടര്‍മാര്‍ എന്ന നിലയില്‍ ഇവരെയും അയോഗ്യരാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates