യമുനാ നദിയില്‍ ബോട്ട് മറിഞ്ഞു; മൂന്നു പേര്‍ മരിച്ചു, അഞ്ചു പേരെ കാണാതായി 

യമുനാ നദിയിലേക്ക് ബോട്ട് മറിഞ്ഞ് മൂന്ന് യാത്രക്കാര്‍ മരിച്ചു. അഞ്ചുപേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിതാഭസ്മം നിമജ്ഞനം ചെയ്യാനെത്തിയ സംഘം സഞ്ചരിച്ച ബോട്ട് കിഡ്ഗഞ്ചിന്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

അലഹബാദ്: യമുനാ നദിയിലേക്ക് ബോട്ട് മറിഞ്ഞ് മൂന്ന് യാത്രക്കാര്‍ മരിച്ചു. അഞ്ചുപേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിതാഭസ്മം നിമജ്ഞനം ചെയ്യാനെത്തിയ സംഘം സഞ്ചരിച്ച ബോട്ട് കിഡ്ഗഞ്ചിന് സമീപം മറിയുകയായിരുന്നു. 

കാലപ്പഴക്കം ചെന്ന ബോട്ടാണ് സര്‍വ്വീസിന് ഉപയോഗിച്ചിരുന്നത്. ബോട്ടില്‍ വിള്ളല്‍ വീണതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക  വിലയിരുത്തല്‍. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. രക്ഷപെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മങ്കാമഹേശ്വര ക്ഷേത്രത്തിന് സമീപം വച്ചാണ് ബോട്ട് മറിഞ്ഞതെന്ന് പൊലീസ് പറയുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER