യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല: കേന്ദ്രസര്‍ക്കാര്‍ 

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളോട് ആര്‍ടി- പിസിആര്‍ പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല: കേന്ദ്രസര്‍ക്കാര്‍ 
Updated on
1 min read

ന്യൂഡല്‍ഹി: യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളോട് ആര്‍ടി- പിസിആര്‍ പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ആര്‍ടി-പിസിആര്‍ ടെസ്റ്റ്‌ നടത്തി കോവിഡ്‌  നെഗറ്റീവ് പരിശോധനാഫലവുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. യാത്രയ്ക്ക് നാലുദിവസം മുന്‍പ് പരിശോധന നടത്തണം. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പക്ഷേ പരിശോധന നിര്‍ബന്ധമല്ലെന്നും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

നിലവില്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ട്. വന്ദേഭാരത് ദൗത്യത്തിന്റെ തുടക്കം മുതല്‍ തന്നെ യുഎഇ ആന്റിബോഡി പരിശോധന നടത്തിവരുന്നുണ്ട്. യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്ന യുഎഇയുടെ നടപടിയെ കേന്ദ്രസര്‍ക്കാര്‍ പ്രശംസിച്ചു.

ആര്‍ടി- പിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ്‌ നെഗറ്റീവ് പരിശോധനാഫലം ലഭിച്ച പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.  ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്റൈ ചെലവ് ചുരുക്കാന്‍ ഇതുവഴി സാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിഷ്‌കര്‍ഷിച്ചിരുന്നു.ആര്‍ടി- പിസിആര്‍ ടെസ്റ്റ് സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാനും സഹായകമാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com