യുപിയില്‍ ഇനി പശുവിനും നീതി കിട്ടും: അഖ്‌ലാഖ് കേസിലെ പ്രതികളുടെ ബന്ധുക്കള്‍

പ്രതികളുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ബന്ധുക്കള്‍
യുപിയില്‍ ഇനി പശുവിനും നീതി കിട്ടും: അഖ്‌ലാഖ് കേസിലെ പ്രതികളുടെ ബന്ധുക്കള്‍
Updated on
1 min read

മീററ്റ്: ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണം വന്നതോടെ ഇനി പശുവിനും നീതി കിട്ടുമെന്ന്, അഖ്‌ലാഖ് കേസിലെ പ്രതികളുടെ ബന്ധുക്കള്‍. പശുവിറച്ചി കൈവശം വച്ചതിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ പുതിയ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

കേസില്‍ സമാജ്് വാദി പാര്‍ട്ടി സര്‍ക്കാര്‍ പക്ഷപാതത്തോടെയാണ് പെരുമാറിയത് എന്നാണ്, കേസിലെ രണ്ടു പ്രതികളുടെ പിതാവായ ഓംകുമാര്‍ പറയുന്നത്. അതിന് അനുസരിച്ചാണ് അന്വേഷണ ഏജന്‍സികളും നടപടികള്‍ സ്വീകരിച്ചതെന്ന് ഓംകുമാര്‍ പറയുന്നു. പശു എന്നത് ഇവിടെ വൈകാരികമായ കാര്യമാണ്. ആരെങ്കിലും പശുവിനെ കൊന്നാല്‍ ഹിന്ദുവിന്റെ ചോര തിളയ്ക്കും. ജനക്കൂട്ടം ഒന്നടങ്കം ചെയ്ത കാര്യത്തിനാണ് തന്റെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഓംകുമാര്‍ പറയുന്നു.

പുതിയ സര്‍ക്കാര്‍ കേസിനെ പുതിയ രീതിയിലാവും കൈകാര്യം ചെയ്യുക. തന്റെ മക്കളുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നാണ് പ്രതീക്ഷയെന്നും ഓംകുമാര്‍ പറഞ്ഞു.

ബിജെപി ഭരണത്തില്‍ പശുവിനും നീതി കിട്ടുമെന്ന് പാര്‍ട്ടിയുടെ പ്രാദേശിക നേതാവും രണ്ടു പ്രതികളുടെ ബന്ധുവുമായ സഞ്ജയ് റാണ പറഞ്ഞു. പശുവിനെ ഇവിടെയുള്ളവര്‍ മാതാവ് ആയാണ് കാണുന്നത്. ആ മാതാവിനും നീതി കിട്ടേണ്ടതുണ്ട്. അങ്ങനെയൊരു പ്രതീക്ഷയിലാണ് ബിഷാര ഗ്രാം ബിജെപിക്കു വോട്ടു ചെയ്തതെന്നും റാണ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com