യുപിയില്‍ പട്ടാപ്പകല്‍ യുവതിക്ക് മര്‍ദനം; പ്രണയം നിരസിച്ചതിനാണെന്ന് സൂചന

ഉത്തര്‍പ്രദേശില്‍ വഴിയരികില്‍ വെച്ച് യുവതിയെ മര്‍ദിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.
യുപിയില്‍ പട്ടാപ്പകല്‍ യുവതിക്ക് മര്‍ദനം; പ്രണയം നിരസിച്ചതിനാണെന്ന് സൂചന
Updated on
1 min read

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വഴിയരികില്‍ വെച്ച് യുവതിയെ മര്‍ദിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. യുപിയിലെ പിലിബിത്ത് ജില്ലയിലാണ് സംഭവം. സമീപത്തെ ഒരു സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രണയം നിരസിച്ചതിന് പ്രകോപിതനായി പെണ്‍കുട്ടിയെ മര്‍ദിച്ചതാണെന്നാണ് സൂചന.

സംസാരിക്കുന്നതിനിടെ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയുടെ മുഖത്തേക്ക് നിര്‍ത്താതെ അടിക്കുന്നതായാണ് വീഡിയോയില്‍ തെളിഞ്ഞിട്ടുള്ളത്. സമീപത്ത് കൂട്ടുകാരി എന്ന് തോന്നിക്കുന്ന മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. 

സ്ത്രീകള്‍ക്കെതിരായുള്ള മോശം പ്രവണതകളും അതിക്രമങ്ങളും കൂടി വരുന്ന സാഹചര്യത്തിലാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. ആദിത്യനാഥ് സര്‍ക്കാര്‍ യുപിയില്‍  സ്ത്രീ സുരക്ഷയ്ക്കായി പൂവാല വിരുദ്ധ സേനയ്ക്ക് രൂപം നല്‍കിയിരുന്നു. പോലീസിലെ ഈ പ്രത്യേക വിഭാഗം മാളുകള്‍, കോളേജുകള്‍, റോഡുകള്‍ എന്നിങ്ങനെ പൊതുസ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു.


പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sleeper Bus Catches Fire On Yamuna Expressway
Veeramani case
supreme court
election commission
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com