യുവ വനിതാ എംപിക്ക് നേരെ ടാക്‌സി ഡ്രൈവറുടെ അശ്ലീല ആംഗ്യം; അറസ്റ്റ്

ആദ്യം ഡ്രൈവറുടെ അപമര്യാദയായ പെരുമാറ്റം എംപി അവഗണിക്കുകയായിരുന്നു
യുവ വനിതാ എംപിക്ക് നേരെ ടാക്‌സി ഡ്രൈവറുടെ അശ്ലീല ആംഗ്യം; അറസ്റ്റ്
Updated on
1 min read

കൊല്‍ക്കത്ത:  തൃണമൂല്‍ എംപിയും നടിയുമായ  മിമി ചക്രബര്‍ത്തിയെ ശല്യം ചെയ്ത ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ജിമ്മില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിലെ ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ബല്ലിഗുങ് പ്രദേശത്തുവച്ചായിരുന്നു സംഭവം. 

ആദ്യം ഡ്രൈവറുടെ അപമര്യാദയായ പെരുമാറ്റം എംപി അവഗണിക്കുകയായിരുന്നു.  അയാള്‍  വീണ്ടും കാറിനെ ഓവര്‍ടേക്ക് ചെയ്ത്  മോശമായി ആംഗ്യം കാണിച്ചതോടെ മിമി ഡ്രൈവറെ പിന്തുടരുകായിരുന്നു. 'താന്‍ ഇപ്പോള്‍ ഇത് അവഗണിക്കുകയാണെങ്കില്‍, മറ്റൊരു സ്ത്രീ ആ ടാക്‌സിയില്‍ യാത്ര ചെയ്താല്‍ ഉപദ്രവമുണ്ടാകുമെന്ന് എനിക്ക് തോന്നി. രാത്രിയില്‍ അവന്റെ ടാക്‌സിയില്‍ അവര്‍ സുരക്ഷിതയായിരിക്കില്ല,' മിമി പറഞ്ഞു. 

എംപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്‍ക്കത്ത പൊാലീസ് പ്രതിയെ പിടികൂടിയത്. ടാക്‌സി ഡ്രൈവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 354, 354 എ, 354 ഡി, 509 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com