യുവതിയുടെ കണ്ണ് ചൂഴ്‌ന്നെടുത്തു; മൃതദേഹം വിവസ്ത്രമാക്കിയ നിലയില്‍; ഉത്തര്‍പ്രദേശില്‍ സത്രീധനത്തിന്റെ പേരില്‍ അരുംകൊല

സ്ത്രീധനത്തിന്റെ പേരില്‍ കണ്ണ് ചൂഴ്‌ന്നെടുത്ത് യുവതിയെ കൊലപ്പെടുത്തി
യുവതിയുടെ കണ്ണ് ചൂഴ്‌ന്നെടുത്തു; മൃതദേഹം വിവസ്ത്രമാക്കിയ നിലയില്‍; ഉത്തര്‍പ്രദേശില്‍ സത്രീധനത്തിന്റെ പേരില്‍ അരുംകൊല
Updated on: 
1 min read

ലക്‌നൗ: സ്ത്രീധനത്തിന്റെ പേരില്‍ കണ്ണ് ചൂഴ്‌ന്നെടുത്ത് യുവതിയെ കൊലപ്പെടുത്തി.  ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവം. ബാദുഷ ടൗണിന് സമീപമുള്ള യുവതിയുടെ വീടിന് സമീപത്തുള്ള പാടത്താണ് മൃതദേഹം കണ്ടെത്തിയത്. 

സുനിതയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വിവസ്ത്രയാക്കപ്പെട്ട നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ട്. ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി,

മൃതദേഹത്തിന് സമീപത്തു നിന്നും യുവതിയുടേതെന്ന് കരുതുന്ന ചെരുപ്പും മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തി. മദ്യക്കുപ്പിയും സമീപത്തുണ്ടായിരുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

2015 ല്‍ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരില്‍ നിന്നും യുവതി നിരന്തരം പീഡനം നേരിട്ടിരുന്നതായും പരാതിയില്‍ പറയുന്നു. കൃത്യം നടക്കുന്നതിന്റെ തലേദിവസം സുനിതയുടെ ഭര്‍ത്താവിനെ മദ്യപിച്ച നിലയില്‍ കണ്ടതായും ദൃക്‌സാക്ഷികള്‍ പൊലീസിനെ അറിയിച്ചു.

യുവതിയുടെ അമ്മയുടെ പരാതിയില്‍ സ്ത്രീധനപീഡന നിരോധന നിയമപ്രകാരവും കൊലപാതകത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം, സുനിതയുടെ ഭര്‍ത്താവ് രണ്ട് ദിവസമായി ഗ്രാമത്തില്‍ ഇല്ലെന്നാണ് ഇയാളുടെ അമ്മ പൊലീസിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം ഇയാള്‍ ജോലിക്ക് പോയിരുന്നില്ലെന്ന് ഗ്രമവാസികള്‍ പറയുന്നു. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER