യോഗ ചെയ്തിട്ടും അമിത്ഷായുടെ രാഷ്ട്രീയഭാരം കുറഞ്ഞില്ലെന്ന് ബാബാ രാംദേവ്

യോഗാ കൊണ്ട് അമിത് ഷായുടെ ശരീരഭാരം കുറഞ്ഞെങ്കിലും രാഷ്ട്രീയഭാരം കൂടിയെന്നായിരുന്നു രാംദേവിന്റെ മറുപടി
യോഗ ചെയ്തിട്ടും അമിത്ഷായുടെ രാഷ്ട്രീയഭാരം കുറഞ്ഞില്ലെന്ന് ബാബാ രാംദേവ്
Updated on
1 min read

അഹമ്മദാബാദ്: യോഗാദിനത്തിനിടെ അമിത്ഷായ്ക്ക് കുസൃതി നിറഞ്ഞ മറുപടിയുമായി ബാബാ രാംദേവ്. യോഗാ കൊണ്ട് അമിത് ഷായുടെ ശരീരഭാരം കുറഞ്ഞെങ്കിലും രാഷ്ട്രീയഭാരം കൂടിയെന്നായിരുന്നു രാംദേവിന്റെ മറുപടി. അഹമ്മാദാബാദില്‍ യോഗദിനാഘോഷത്തിനിടെയായിരുന്നു രാംദേവിന്റെ പ്രതികരണം. യോഗയുടെ ഭാഗമായി അമിത് ഷായുടെ ഭാരം 20 കിലോ കുറഞ്ഞതായി ബാബാ രാം ദേവ് അഭിപ്രായപ്പെട്ടിരുന്നു.പലകാരണങ്ങളാല്‍ സമ്മര്‍ദ്ദമേറുന്ന സാഹചര്യങ്ങളാലാണ് രാഷ്ട്രീയഭാരം ഉയരുന്നത്. അതുകൊണ്ട് യോഗ തുടരുന്നതിലൂടെ അത് ഇല്ലാതാകുമെന്നും രാംദേവ് പറഞ്ഞു

അഹമ്മദാബാദ്  ജിഎംഡിസി ഗ്രൗണ്ടില്‍ നടന്ന പരിപാടിക്ക് നേതൃത്വം നല്‍കിയത് യോഗാ ഗുരു ബാബാ രാംദേവാണ്. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ,ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി, ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍, മുന്‍ മുഖ്യമന്ത്രി അനന്ദിബെന്‍ പട്ടേല്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ നടന്ന യോഗാ പ്രദര്‍ശനം ലോക റെക്കോര്‍ഡായി മാറി. ഒരേ സമയം മൂന്നു ലക്ഷം പേര്‍ പങ്കെടുത്തതാണ് പരിപാടിയെ റെക്കോര്‍ഡിലെത്തിച്ചത്. ഇതിനുമുമ്പ് 2015 ജൂണ്‍ 21 ന് അന്താരാഷ്ട്ര യോദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ 35985 പേര്‍ പങ്കെടുത്തതാണ് ഇതിനുമുന്‍പുളള റെക്കോര്‍ഡ്.

യോഗാ പരിശീലനം ഗിന്നസ് റെക്കോര്‍ഡ് നേടിയ കാര്യം ബാബാ രാംദേവ് തന്നെയാണ് പ്രഖ്യാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com