

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തില്‍ ഒരു മാസം പിന്നിട്ട് യോഗി ആദിത്യനാഥ്. അനധികൃത അറവ് ശാലകള്‍ പൂട്ടിയും, ആന്റി റോമിയോ സ്‌ക്വാഡിനെ നിരത്തിലിറക്കാനുമുള്ള തീരുമാനത്തിലൂടെയും നിരവധി തവണ ആദിത്യനാഥ് വാര്‍ത്തകളില്‍ നിറഞ്ഞു.
ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതിന് ശേഷം സ്വീകരിച്ച പ്രധാനപ്പെട്ട 10 തീരുമാനങ്ങള്‍;
1. സ്വത്ത് വെളിപ്പെടുത്തല്‍- മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മണിക്കൂറിന് ശേഷമായിരുന്നു മന്ത്രിമാരുടെ സ്വത്തുക്കള്‍ വെളിപ്പെടുത്തണമെന്ന് യോഗി ആദിത്യനാഥ് നിര്‍ദേശിച്ചത്. അഴിമതിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പറഞ്ഞ് മന്ത്രിമാരെക്കൊണ്ട് മുഖ്യമന്ത്രി സത്യവാചകം ചൊല്ലിക്കുകയുമുണ്ടായി.
2.പുകയില നിരോധനം- സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും ആശുപത്രികളിലും പുകയില നിരോധിക്കുന്നതായിരുന്നു മുഖ്യമന്ത്രി പദം ഏറ്റെടുത്തതിന്റെ രണ്ടാം ദിനം ആദിത്യനാഥ് സ്വീകരിച്ച തീരുമാനം.
3.അനധികൃത അറവ് ശാലകള്‍ പൂട്ടി- അനധികൃത അറവ് ശാലകള്‍ പൂട്ടി സംസ്ഥാനത്തെ ബീഫ് ഉപഭോഗം കുറയ്ക്കുകയായിരുന്നു ആദിത്യനാഥ് സ്വീകരിച്ച മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. പശുക്കളെ കടത്തുന്നത് തടയാനും ആദിത്യനാഥ് നടപടിയെടുത്തു.
4. ആന്റി റോമിയോ സ്‌ക്വാഡ്- സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ആദിത്യനാഥ് രൂപം നല്‍കിയ ആന്റി റോമിയോ സ്‌ക്വാഡും രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു. ആന്റി റോമിയോ സ്‌ക്വാഡിന് അനുകൂലമായും, എതിര്‍ത്തും വിലയിരുത്തലുകള്‍ ഉയര്‍ന്നു.
5. റോഡിലെ കുഴിയടയ്ക്കല്‍- റോഡിലെ കുണ്ടും കുഴിയുമെല്ലാം അടച്ച്
സഞ്ചാരയോഗ്യമാക്കണമെന്നായിരുന്നു ആദിത്യനാഥിന്റെ മറ്റൊരു നിര്‍ദേശം.
6. ഖൊരഖ്പൂരിന് മെട്രോ- തന്റെ ലോക്‌സഭ മണ്ഡലമായ ഖൊരഖ്പൂരില്‍ മെട്രോ ട്രെയിന്‍ കൊണ്ടുവരുമെന്നായിരുന്നു ആദിത്യനാഥിന്റെ പ്രഖ്യാപനങ്ങളില്‍ ഒന്ന്.
7.ഉദ്യോഗസ്ഥരുടെ കൃത്യവിലോപം- 18-20 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്നും മാറി നില്‍ക്കണമെന്ന കര്‍ശന നിര്‍ദേശമായിരുന്നു ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.
8.കര്‍ഷക കടങ്ങള്‍ എഴുതി തള്ളല്‍; അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലായിരുന്നു ഒരു ലക്ഷം രൂപവരെ വായ്പയെടുത്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള തീരുമാനമുണ്ടായത്.
9.എംപിമാരുടെ ഇടപെടല്‍; സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എംപിമാര്‍ വിലപേശല്‍ നടത്തുന്നുണ്ടെന്ന് ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. മാര്‍ച്ച് 21ന് ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇത്. ഇതേ തുടര്‍ന്ന് 23ന് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എംപിമാര്‍ ഇടപെടരുതെന്ന് മോദി നിര്‍ദേശിച്ചു.
10. ശുചിത്വം യുപി സെക്രട്ടറിയേറ്റ് സന്ദര്‍ശിച്ച ആദിത്യനാഥ് ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന കര്‍ശന നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ ശുചീകരണ ജോലികള്‍ക്കായി മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates