ജയ്പൂര്‍: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ അമ്മയെ മൂന്ന് മക്കളും മരുമക്കളും ചേര്‍ന്ന് അടിച്ചു കൊന്നു. ഇരുമ്പു ദണ്ഡും വടിയും ഉപയോഗിച്ചുളള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അച്ഛന്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ മക്കള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.
രാജസ്ഥാന്‍ കോട്ട ബുണ്ടി ജില്ലയിലാണ് സംഭവം. 65 വയസ്സുകാരിയായ കമല ദേവി സെയ്‌നിയാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച രാത്രിക്കും ഇടയിലുളള സമയത്ത് വീട്ടില്‍ വച്ചാണ് വൃദ്ധ മാതാപിതാക്കള്‍ക്ക് നേരെ മക്കളും മരുമക്കളും ചേര്‍ന്ന് ആക്രമണം നടത്തിയത്. ഇരുമ്പു ദണ്ഡിനും വടിക്കുമാണ് ഇരുവരെയും ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.
ആക്രമണത്തില്‍ അമ്മ തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. തലയ്ക്കും പുറത്തുമേറ്റ അടിയാണ് മരണകാരണം. ഭര്‍ത്താവ് രാംകിഷന്‍ സെയ്‌നി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് വിവരം പൊലീസിനെ അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates