രാജ്യത്ത് കന്നുകാലികളില്‍ നാലിലൊന്ന് പശു; എണ്ണത്തില്‍ വന്‍ വര്‍ധന, 18 ശതമാനം

2012നെ അപേക്ഷിച്ച് പശുവിന്റെ എണ്ണത്തില്‍ 2019ല്‍ 18 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്
രാജ്യത്ത് കന്നുകാലികളില്‍ നാലിലൊന്ന് പശു; എണ്ണത്തില്‍ വന്‍ വര്‍ധന, 18 ശതമാനം
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് പശുവിന്റെ എണ്ണത്തില്‍ വന്‍ വര്‍ധന. 2012നെ അപേക്ഷിച്ച് പശുവിന്റെ എണ്ണത്തില്‍ 2019ല്‍ 18 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പശു ഉള്‍പ്പെടെ മൊത്തം കന്നുകാലികളുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ നാമമാത്രമായ വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആ സ്ഥാനത്താണ് പശുവിന്റെ എണ്ണത്തില്‍ ഉണ്ടായ ക്രമാതീതമായ വര്‍ധന. രാജ്യത്തെ കന്നുകാലികളില്‍ നാലിലൊന്ന് പശുവാണ്.

 2012നെ അപേക്ഷിച്ച് കന്നുകാലികളുടെ എണ്ണത്തില്‍ 2019ല്‍ 4.6 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കന്നുകാലികളുടെ എണ്ണം 51 കോടിയില്‍ നിന്ന് 53 കോടിയായി ഉയര്‍ന്നതായി സെന്‍സെസ് കണക്കുകള്‍ വ്യക്തമാക്കുന്നു. പശു വിഭാഗത്തില്‍ പെണ്‍ പശുവിന്റെ എണ്ണത്തിലാണ് ഇക്കാലയളവില്‍ ഏറ്റവുമധികം വര്‍ധന. 10 ശതമാനം. 14 കോടി പെണ്‍ പശുക്കളാണ് രാജ്യത്തുളളത്. അതേസമയം തദ്ദേശീയ കന്നുകാലി  ഇനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയം രൂപീകരിച്ചിട്ടുണ്ടെങ്കിലും, അത് സെന്‍സെസില്‍ വേണ്ടപോലെ പ്രതിഫലിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു ശതമാനത്തില്‍ താഴെമാത്രമാണ് വര്‍ധന.

അതേസമയം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പശുക്കളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ജഴ്‌സി ഉള്‍പ്പെടെയുളള വിദേശ ഇന കറവപ്പശുക്കളുടെ എണ്ണത്തില്‍ 32 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com