രാജ്യസഭയിലും കൊഴിഞ്ഞുപോക്ക്; മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ടു, ബിജെപിയിലേക്ക്

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ് ബിജെപിയില്‍ ചേര്‍ന്നു. ഭാര്യ അമിതക്കൊപ്പമാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്
രാജ്യസഭയിലും കൊഴിഞ്ഞുപോക്ക്; മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ടു, ബിജെപിയിലേക്ക്
Updated on
1 min read

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ് ബിജെപിയില്‍ ചേര്‍ന്നു. ഭാര്യ അമിതക്കൊപ്പമാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇത് രണ്ടാംതവണയാണ് സഞ്ജയ് സിങ് ബിജെപിയിലെത്തുന്നത്. 1998ല്‍ കോണ്‍ഗ്രസ് വിട്ട സഞ്ജയ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് 2003ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. അസമില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് സഞ്ജയ് സിങ്. ഇതോടുകൂടി കോണ്‍ഗ്രസിന് സഭയിലുള്ള അംഗങ്ങളുടെ എണ്ണം 47ആയി കുറഞ്ഞു. 

ഉത്തര്‍ പ്രദേശിലെ അമേഠിയിലെ രാജകുടുംബാംഗമായ സഞ്ജയ് സിങ്, മണ്ഡലത്തില്‍ നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ മത്സരിച്ച് ജയിച്ച നേതാവ് കൂടിയാണ്. ഉത്തര്‍പ്രദേശില്‍ വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ മൂന്നുതവണ മന്ത്രിയായിട്ടുണ്ട്. 1991ല്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രിയായി പ്രവര്‍ച്ചിട്ടിട്ടുണ്ട്. 

അമേഠിയില്‍ നിന്ന് 1998ല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച സഞ്ജയ് സിങ്, രാജീവ് ഗാന്ധി മരിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സതീഷ് ശര്‍മ്മയ്ക്ക് സീറ്റ് കൈാടുത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. 2003ല്‍ തിരിച്ചെത്തിയ സഞ്ജയ്ക്ക് 2009ല്‍ കോണ്‍ഗ്രസ് അസമിലെ സുല്‍താന്‍പൂരില്‍ നിന്ന് രാജ്യസഭ ടിക്കറ്റ് നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com