അയോധ്യയിലെ മുഴുവന്‍ ഭൂമിയും രാമക്ഷേത്രത്തിന്: ട്രസ്റ്റ് രൂപീകരിച്ചു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

അയോധ്യയിലെ മുഴുവന്‍ ഭൂമിയും രാമക്ഷേത്രത്തിന്: ട്രസ്റ്റ് രൂപീകരിച്ചു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Published on

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ക്ഷേത്രം നിര്‍മ്മിക്കാന്‍ പദ്ധതി രൂപീകരിച്ചെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്. സുന്നി വഖഫ് ബോര്‍ഡിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിയെന്നും അദ്ദേഹം സഭയെ അറിയിച്ചു.

രാമജന്‍മഭൂമി  തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. 67.7ഏക്കര്‍ ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന് കൈമാറി. ട്രസ്റ്റിന്റെ പ്രവര്‍ത്തനം സ്വതന്ത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസ്താവന ജയ് ശ്രീംറാം വിളികളോടെയാണ് സഭയിലെ ബിജെപി അംഗങ്ങള്‍ സ്വീകരിച്ചത്.

ട്രസ്റ്റിലെ അംഗങ്ങള്‍ ആരൊക്കെയെന്ന കാര്യം പ്രധാനമന്ത്രി ലോക്‌സഭയെ അറിയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഭാരതത്തില്‍ ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ ബുദ്ധിസ്റ്റ്, പാര്‍സ്, ജെയിന്‍ എല്ലാവരും ഒരു കുടുംബമാണെന്നും മോദി പറഞ്ഞു. ഫെബ്രുവരി ഒന്‍പതിന് മുന്‍പ് ട്രസ്റ്റ് രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com