റസ്റ്റോറന്റില്‍ ഭാര്യയെ മോശമായി സ്പര്‍ശിച്ചു; ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ തല അടിച്ചുപൊട്ടിച്ചു, ആക്രമണം അഴിച്ചുവിട്ട് യുവാക്കള്‍

കുടുംബമായി റെസ്‌റ്റോറന്റിലെത്തിയവര്‍ക്ക് നേരെ അസഭ്യ വര്‍ഷവും ആക്രമണവും നടത്തി ഒരുകൂട്ടം യുവാക്കള്‍.
റസ്റ്റോറന്റില്‍ ഭാര്യയെ മോശമായി സ്പര്‍ശിച്ചു; ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ തല അടിച്ചുപൊട്ടിച്ചു, ആക്രമണം അഴിച്ചുവിട്ട് യുവാക്കള്‍
Updated on: 
1 min read

കുടുംബമായി റെസ്‌റ്റോറന്റിലെത്തിയവര്‍ക്ക് നേരെ അസഭ്യ വര്‍ഷവും ആക്രമണവും നടത്തി ഒരുകൂട്ടം യുവാക്കള്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. ഭര്‍ത്താവും ഭാര്യയും 10 വയസ്സുള്ള മകനുമാണ് ഭക്ഷണശാലയിലെത്തിയത്. ഇവരുടെ ടേബിളിനടുത്തായി വന്നിരുന്ന ഒരുകൂട്ടം യുവാക്കളാണ് ആക്രമണം നടത്തിയത്.

യുവാക്കള്‍ മോശമായി സംസാരിക്കാന്‍ തുടങ്ങി. യുവാവിന്റെ ഭാര്യയെ നോക്കി അസഭ്യം പറഞ്ഞു. കൂട്ടത്തിലൊരാള്‍ സ്ത്രീയെ മോശമായി സ്പര്‍ശിക്കുകയും ചെയ്തു. ഇതോടെ ക്ഷുഭിതനായ ഭര്‍ത്താവ് ഇവരോട് കയര്‍ത്തു. യുവാക്കളിലൊരാള്‍ അവിടെ ഉണ്ടായിരുന്ന കുപ്പി എടുത്ത് ഭര്‍ത്താവിന്റെ തലയില്‍ വലിച്ചെറിഞ്ഞു.

പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com