

ലഖ്‌നൗ: ലഖ്‌നൗവില്‍ മാട്ടിറച്ചിയ്ക്ക് താഴ് വീഴുന്നതിനോടൊപ്പം ആട്ടിറച്ചിയ്ക്കും നിരോധനം. ആട്ടിറച്ചി വില്‍ക്കുന്ന അനധികൃത അറവുശാലകള്‍ അടച്ചു പൂട്ടുകയാണ്. അംഗീകാരമുള്ളവയുടെ ലൈസന്‍സ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പുതുക്കി നല്‍കുന്നുമില്ല. ഇപ്പോള്‍ ലഖ്‌നൗവില്‍ ആട്ടിറച്ചിയ്ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്നതിനു ശേഷം മാട്ടിറച്ചി വില്‍ക്കുന്ന അറവുശാലകളെല്ലാം അടച്ചു പൂട്ടിയിരുന്നു. ഇത് കയറ്റുമതി ഉള്‍പ്പെടെയുള്ള വ്യാപാരങ്ങളെ ദോഷകരമായി ബാധിച്ചു. ശേഷം ആട്ടിറച്ചി വില്‍ക്കുന്നതടക്കം 147 ഓളം കടകള്‍ക്കായിരുന്നു പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നത്. എന്നാല്‍ ഏപ്രില്‍ 15ഓടെ ഇവയുടെയെല്ലാം പ്രവര്‍ത്തനാനുമതി അവസാനിച്ചു. അത് ഇനി നീട്ടി നല്‍കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. മാംസം വില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കടകളില്‍ പോലീസിനെക്കൊണ്ട് പരിശോധന നടത്തിക്കുമെന്നും ലഖ്‌നൗ മുന്‍സിപ്പല്‍ കമ്മീഷണര്‍ ഉദയ് രാജ് സിങ് പറഞ്ഞു.
ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ആവശ്യവുമായി മാംസവ്യാപാരികള്‍ ഇന്നലെ പ്രതിഷേധം നടത്തി. ലഖ്‌നൗ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തങ്ങളുടെ ഉപജീവന മാര്‍ഗമാണ് ഇല്ലാതാക്കുന്നതെന്ന് വ്യാപാരികള്‍ പരാതിപ്പെട്ടു. മാട്ടിറച്ചിയ്ക്ക് പിന്നാലെ ആട്ടിറച്ചിയ്ക്കു കൂടി നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെ നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്. മാംസവ്യാപാരവുമായി ബന്ധപ്പെട്ട മറ്റ് തൊഴിലുകളെയും ഇത് ബാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
