

മുസഫര്നഗര്: ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബൈക്കില് കയറ്റിക്കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം.22 വയസുകാരിയെയാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തോക്കിന് മുനയില് നിര്ത്തി യുവാവും സുഹൃത്തുക്കളും ചേര്ന്ന് പീഡനത്തിന് ഇരയാക്കിയത്.
കോട്വാലി പൊലീസ് സ്റ്റേഷന് പരിധിയിലുളള ഖാന്ദര്വാലി ഗ്രാമത്തിലാണ് സംഭവം. മരുന്നുവാങ്ങാനുളള പണത്തിനായി ബാങ്കിലേക്ക് പോകുന്നതിനിടെയാണ് യുവാക്കള് ലിഫ്്റ്റ് വാഗ്ദാനം ചെയ്തത്. സംഭവത്തില് കേസ് രജിസ്റ്റര് ചെയ്ത പൊലീസ് പ്രതികള്ക്കായുളള അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates