തെരഞ്ഞടുപ്പ് ഒന്നിച്ച്; മഹാരാഷ്ട്ര, ഹരിയാന സര്‍ക്കാരുകള്‍ പിരിച്ചുവിട്ടേക്കും

 മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞടുപ്പുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
തെരഞ്ഞടുപ്പ് ഒന്നിച്ച്; മഹാരാഷ്ട്ര, ഹരിയാന സര്‍ക്കാരുകള്‍ പിരിച്ചുവിട്ടേക്കും
Updated on
1 min read

ന്യൂഡല്‍ഹി:  മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞടുപ്പുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി  നിയമസഭകള്‍ വെള്ളിയാഴ്ച പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ഇരുസംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പ് ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം  നടത്താന്‍ ധാരണയായതിന് പിന്നാലെയാണ് നിയമസഭകള്‍ പിരിച്ചുവിടാനൊരുങ്ങുന്നത്. ഇക്കാര്യത്തില്‍ ബിജെപിയുടെ തീരുമാനം ഉടനെ ഉണ്ടായേക്കും.

ഈ വര്‍ഷം നവംബര്‍ വരെയാണ് ഇരുസംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി. ഏപ്രില്‍-മെയ് മാസത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും അതോടൊപ്പം നടത്താനാണ് ബിജെപിയുടെ ആലോചന. ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. മനോഹര്‍ ലാല്‍ ഘട്ടര്‍ മുഖ്യമന്ത്രിയായ ഹരിയാനയിലും ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായ മഹാരാഷ്ട്രയിലും ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടത്തിയാല്‍ പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു. 

ഇതോടെ ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. ഹരിയാന, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളാണ് മറ്റുള്ളവ. ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരിന്റെ കാലാവധി മെയ്, ജൂണ്‍ മാസത്തോടെയാണ് അവസാനിക്കുന്നത്. ജമ്മുകശ്മീരില്‍ നിലവില്‍ രാഷ്ട്രപതി ഭരണമാണ്.  കഴിഞ്ഞ തെരഞ്ഞടുപ്പിനെപ്പോലെ ഒന്‍പത് ഘട്ടങ്ങളിലായി തെരഞ്ഞടുപ്പ് നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com