ലോക്ക്ഡൗണിൽപ്പെട്ട പതിനാറുകാരിയെ കൂട്ടബലാൽസം​ഗം ചെയ്തു ;  ഒൻപതു പേർ അറസ്റ്റിൽ

ഹോസ്റ്റല്‍ പൂട്ടിയതോടെ സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിന് ഇരയായത്
ലോക്ക്ഡൗണിൽപ്പെട്ട പതിനാറുകാരിയെ കൂട്ടബലാൽസം​ഗം ചെയ്തു ;  ഒൻപതു പേർ അറസ്റ്റിൽ
Updated on
1 min read

റാഞ്ചി : ലോക്ക്ഡൗണിൽപ്പെട്ട പതിനാറുകാരി  ജാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗത്തിനിരയായി. സുഹൃത്ത് ഉള്‍പ്പെടെ ഒൻപതു പേർ അറസ്റ്റിലായി. ജാർഖണ്ഡിലെ ധുംക ജില്ലയിലാണ് സംഭവം. ലോക്ക്ഡൗണിനെ തുടർന്ന് ഹോസ്റ്റല്‍ പൂട്ടിയതോടെ സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിന് ഇരയായത്. 

വഴിയിൽ വച്ച് സുഹൃത്ത് മറ്റുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഈ മാസം 24 നായിരുന്നു സംഭവം. ഹോസ്റ്റൽ പൂട്ടിയതിനെ തുടർന്ന് പെൺകുട്ടി രക്ഷിതാവിനെ വിളിച്ച് വിവരം പറഞ്ഞിരുന്നെങ്കിലും പെൺകുട്ടിയുടെ പിതാവിന് സമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് പെൺകുട്ടി അടുത്ത സുഹൃത്തിന്റെ സഹായം തേടിയത്.

ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ പോകുന്നത് അപകടമാണെന്ന് പെൺകുട്ടിയെ ധരിപ്പിച്ച പ്രതി ആൾസഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെ പെൺകുട്ടിയെ കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോഡിൽ പൊലീസ് പരിശോധന ഉണ്ടെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വിശ്വസിപ്പിച്ചത്.  വിജനമായ സ്ഥലത്തു വാഹനം നിർത്തി തന്നെ കീഴ്പ്പെടുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാതായും പെൺകുട്ടി മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com