ലോങ് മാര്‍ച്ച് അവസാനിപ്പിച്ചു; ഉറപ്പുകള്‍ എഴുതി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ ആരംഭിച്ച ലോങ് മാര്‍ച്ചില്‍ നിന്നും താത്കാലികമായി പിന്മാറുന്നുവെന്ന് കിസാന്‍ സഭ
ലോങ് മാര്‍ച്ച് അവസാനിപ്പിച്ചു; ഉറപ്പുകള്‍ എഴുതി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ ആരംഭിച്ച ലോങ് മാര്‍ച്ചില്‍ നിന്നും താത്കാലികമായി പിന്മാറുന്നുവെന്ന് കിസാന്‍ സഭ. ഉറപ്പുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് പിന്മാറുന്നതെന്ന് കിസാന്‍ സഭ വ്യക്തമാക്കി.

നാസിക്കില്‍ നിന്നും മുംബൈ വരെ 200 കിലോമീറ്റര്‍ കിസാന്‍ മാര്‍ച്ചിനാണ് കര്‍ഷകര്‍ മുന്നിട്ടിറങ്ങിയത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ 2-3 മാസം സമയം വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അഖിലേന്ത്യ കിസാന്‍ സഭയെ അറിയിച്ചു. കര്‍ഷക നേതാക്കളും, മഹാരാഷ്ട്ര കൃഷി മന്ത്രി ഗിരീഷ് മഹാജനും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ലോങ് മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവെച്ചത്. 

സ്വാമിനാധന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ മുഴുവനായി എഴുതി തള്ളുക എന്നിങ്ങനെ ആവശ്യങ്ങളാണ് കര്‍ഷകര്‍ സര്‍ക്കാരിന് മുന്‍പാകെ വയ്ക്കുന്നത്. എട്ട് ദിവസത്തെ മാര്‍ച്ച് ഫെബ്രുവരി 27നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ ഉറപ്പുകള്‍ രേഖാമൂലം എഴുതി നല്‍കിയാല്‍ പ്രക്ഷോഭത്തില്‍ നിന്നും പിന്മാറാമെന്ന് അഖിലേന്ത്യ കിസാന്‍ സഭ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com