വന്ദേമാതരത്തിന് ജനഗണമനയ്‌ക്കൊപ്പം പ്രാധാന്യം വേണം; ഹര്‍ജി ഹൈക്കോടതി തള്ളി

വന്ദേമാതരത്തിന് ജനഗണമനയ്‌ക്കൊപ്പം പ്രാധാന്യം വേണം; ഹര്‍ജി ഹൈക്കോടതി തള്ളി
വന്ദേമാതരത്തിന് ജനഗണമനയ്‌ക്കൊപ്പം പ്രാധാന്യം വേണം; ഹര്‍ജി ഹൈക്കോടതി തള്ളി
Updated on
1 min read

ന്യൂഡല്‍ഹി: വന്ദേമാതരത്തിന് ജനഗണമനയ്‌ക്കൊപ്പം പ്രാധാന്യം വേണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നതിന് ഒരു യുക്തിയും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

വന്ദേമാതരത്തിന് ജനഗണമനയ്‌ക്കൊപ്പം പ്രാധാന്യം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. വന്ദേമാതരത്തെ ദേശീയ ഗാനമായോ ദേശീയ ഗീതമായോ പ്രഖ്യാപിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വന്ദേമാതരത്തിന് ഇപ്പോള്‍ തന്നെ ദേശീയ ഗീത പദവിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യ സമരകാലത്ത് ജനഗണമനയ്‌ക്കൊപ്പം തന്നെ സ്ഥാനം വന്ദേമാതരത്തിന് ഉണ്ടായിരുന്നുവെന്നാണ് ഹര്‍ജിയിലെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കാരണമൊന്നുമില്ലെന്ന് കോടതി വിലയിരുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com