വളർത്തു നായയെ സ്ത്രീ തട്ടിക്കൊണ്ടു പോയി; പൊലീസ് സഹായം അഭ്യർഥിച്ച് ഉടമ

തന്റെ വളർത്തു നായയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് സോഫ്റ്റുവെയർ രം​ഗത്ത് പ്രവർത്തിക്കുന്ന യുവാവ് പൊലീസിനെ സമീപിച്ചു
വളർത്തു നായയെ സ്ത്രീ തട്ടിക്കൊണ്ടു പോയി; പൊലീസ് സഹായം അഭ്യർഥിച്ച് ഉടമ
Updated on
1 min read

ചെന്നൈ: തന്റെ വളർത്തു നായയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് സോഫ്റ്റുവെയർ രം​ഗത്ത് പ്രവർത്തിക്കുന്ന യുവാവ് പൊലീസിനെ സമീപിച്ചു. പോണ്ടി ബസാർ പ്രദേശത്തെ വീട്ടിൽ നിന്നാണ്, ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട വളർത്തു നായയെ സ്ത്രീ തട്ടിക്കൊണ്ടുപോയതെന്ന് പരാതിക്കാരനായി ശരത് വ്യക്തമാക്കി.  

സ്ത്രീ പട്ടിയെ മോഷ്‌ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതാണ് കേസിലെ നിർണായക തുമ്പ്. തന്റെ പട്ടിയെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് ശരത് സാമൂഹിക മാധ്യമങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്‌തിരുന്നു.

ഭക്ഷണം കാട്ടി അരികത്തേക്ക് വിളിച്ചു വരുത്തിയ ശേഷം പട്ടിയെ കൈയിലെടുത്ത് കാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ജാക്കി എന്നാണ് നായയുടെ പേര്. കാണാതായ പട്ടിക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com