വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ്, ദുരിതാവസ്ഥയില്‍ 32 കാരി; മാസങ്ങളോളം ഇരുമ്പുചങ്ങലയില്‍; രക്ഷകരായി വനിതാ കമ്മീഷന്‍

മാസങ്ങളായി ഭര്‍ത്താവ് ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച യുവതിയെ വനിതാ കമ്മീഷന്‍ മോചിപ്പിച്ചു
വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ്, ദുരിതാവസ്ഥയില്‍ 32 കാരി; മാസങ്ങളോളം ഇരുമ്പുചങ്ങലയില്‍; രക്ഷകരായി വനിതാ കമ്മീഷന്‍
Updated on
1 min read


ന്യൂഡല്‍ഹി: മാസങ്ങളായി ഭര്‍ത്താവ് ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച യുവതിയെ വനിതാ കമ്മീഷന്‍ മോചിപ്പിച്ചു. 32കാരിയെയാണ് മോചിപ്പിച്ചത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി ത്രിലോക്പുരിയിലാണ് സംഭവം.

11 വര്‍ഷം മുമ്പാണ് പ്രതിയും യുവതിയും വിവാഹിതരാകുന്നത്. ഇരുമ്പുചങ്ങലയില്‍ വീട്ടില്‍ കെട്ടിയിട്ട നിലയിലായിരുന്നു യുവതി. ഭര്‍ത്താവ് നിരന്തരം യുവതിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. യുവതിയുടെ മുറിയില്‍ ഗുര്‍ഗന്ധം വമിക്കുന്ന അവസ്ഥയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 
അരിമില്‍ ഉടമയാണ് ഭര്‍ത്താവ്. വനിതാ 

യുവതി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. കാലുകള്‍ ചങ്ങലകൊണ്ട് ബന്ധിക്കപ്പെട്ടിരുന്നു. പിതാവ് തങ്ങളേയും അമ്മയെ മര്‍ദ്ദിക്കാറുണ്ടെന്ന് മക്കള്‍ മൊഴി നല്‍കി. വീട്ടില്‍ നിന്നും മോചിപ്പിച്ച ശേഷം യുവതിക്ക് ചികിത്സ ലഭ്യമാക്കി. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

High-salary job in Japan; Offer letter and documents were fake; Gang arrested for duping woman of Rs 1.63 lakh
Akhilesh Yadav
Telegram, Pavel Durov
ritabrata, culcutta hc
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com