വാക്കുതര്‍ക്കം മൂത്തു, ഭര്‍ത്താവിന്റെ ലിംഗം മുറിച്ചെറിഞ്ഞ് യുവതി, കേസ്

മദ്യപിച്ചെത്തിയ ഭര്‍ത്താവുമായുള്ള ചെറിയ വഴക്കാണ് അക്രമത്തില്‍ കലാശിച്ചത്
വാക്കുതര്‍ക്കം മൂത്തു, ഭര്‍ത്താവിന്റെ ലിംഗം മുറിച്ചെറിഞ്ഞ് യുവതി, കേസ്
Updated on
1 min read

ഹൈദരാബാദ് : കലഹം മൂര്‍ച്ഛിച്ചതോടെ കോപാകുലയായ യുവതി  ഭര്‍ത്താവിന്റെ ലിംഗം മുറിച്ചു. ഹൈദരാബാദിലാണ് സംഭവം. മദ്യപിച്ചെത്തിയ ഭര്‍ത്താവുമായുള്ള ചെറിയ വഴക്കാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ 24 കാരിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. 

ഷേര്‍ സിംഗ് എന്ന 26 കാരനാണ് പരിക്കേറ്റ് ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. 
രാജസ്ഥാന്‍ സ്വദേശികളാണ് ദമ്പതികളായ ഷേര്‍ സിംഗും സന്തോഷിയും. ജോലി തേടി പത്തുദിവസം മുമ്പാണ് ഇവര്‍ ഹൈദരാബാദിലെത്തിയത്. ഒരുമാര്‍ബിള്‍ ഫാക്ടറിയില്‍ ഇയാള്‍ക്ക് ജോലി ലഭിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ യുവാവിന്റെ ഭാര്യ സന്തോഷിക്കെതിരെ പൊലീസ് കേസെടുത്തു. യുവതി ഇപ്പോല്‍ ഭര്‍ത്താവിനെ പരിചരിച്ച് ആശുപത്രിയിലാണെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ അശോക് റെഡ്ഡി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com