വായിലും മൂക്കിലും കണ്ണിലും പശയൊഴിച്ചു, ശ്വാസം മുട്ടി ഭാര്യ മരിച്ചു ; ഭര്‍ത്താവിനെ തേടി പൊലീസ്

രാജ്പുത് കോളനി നിവാസിയായ ഹല്‍കേറാം കുശ്‌വാഹയാണ് ഭാര്യ ദുര്‍ഗാ ബായിയെ പശ ഒഴിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്
വായിലും മൂക്കിലും കണ്ണിലും പശയൊഴിച്ചു, ശ്വാസം മുട്ടി ഭാര്യ മരിച്ചു ; ഭര്‍ത്താവിനെ തേടി പൊലീസ്
Updated on
1 min read

വിദിശ : വായിലും മൂക്കിലും കണ്ണിലും പശയൊഴിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ വിദിശയിലാണ് സംഭവം. വായിലും മൂക്കിലും പശ ഒഴിച്ചതിനെ തുടര്‍ന്ന് ഭാര്യ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. പൊട്ടിപ്പോയ സാധനങ്ങള്‍ ഒട്ടിക്കാന്‍ ഉപയോഗിച്ചിരുന്ന ശക്തിയേറിയ പശയാണ് ഭര്‍ത്താവ് ഒഴിച്ചത്. 

രാജ്പുത് കോളനി നിവാസിയായ ഹല്‍കേറാം കുശ്‌വാഹയാണ് ഭാര്യ ദുര്‍ഗാ ബായിയെ പശ ഒഴിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ദമ്പതികളുടെ രണ്ട് ആണ്‍മക്കളെയും വീട്ടിന് പുറത്താക്കിയശേഷമാണ് കുശ് വാഹ ഈ ക്രൂരകൃത്യം ചെയ്തതെന്ന് കോട്ട് വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍എന്‍ ശര്‍മ്മ പറഞ്ഞു. 

വൈകീട്ട് വീട്ടിലെത്തിയ 15 കാരനായ മകന്‍ അമ്മ ചലനരഹിതയായി കിടക്കുന്നത് കണ്ടു. തുടര്‍ന്ന് ആ കുട്ടി നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മദ്യപാനിയായ കുശ് വാഹ ഭാര്യ ദുര്‍ഗാ ബായിയുമായി വഴക്കിടുക പതിവായിരുന്നു. നേരത്തെ ഇയാള്‍ ഭാര്യയെ കൊല്ലാന്‍ വിഷം നല്‍കിയതായും ഇളയ കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. 

കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍  പൊലീസ് കേസെടുത്തു. ഭര്‍ത്താവ് ഹല്‍കേറാം കുശ്‌വാഹയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതാും, ഉടന്‍ തന്നെ പ്രതി വലയിലാകുമെന്നും ഇന്‍സ്‌പെക്ടര്‍ ശര്‍മ്മ വ്യക്തമാക്കി. 2016 ലും മധ്യപ്രദേശില്‍ സമാനരീതിയിലുള്ള സംഭവം അരങ്ങേറിയിരുന്നു. മദ്യപനായ ഭര്‍ത്താവ് ഉറങ്ങിക്കിടക്കെ, ഭാര്യ കണ്ണില്‍ പശ ഒഴിക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com