

അയോധ്യയില്‍ നിര്‍മിക്കാനൊരുങ്ങുന്ന രാമ ക്ഷേത്രത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള മാതൃകാ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. പുറത്ത് നിന്നുള്ള ക്ഷേത്രത്തിന്റെ വിവിധ മാതൃകകളും അകത്തെ കൊത്തുപണികളുടെ മാതൃകകളുടേയും ചിത്രങ്ങളാണ് ശ്രദ്ധേയേമാകുന്നത്. ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്രയാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ക്ഷേത്രത്തിന്റെ മാതൃകാ ചിത്രങ്ങൾ പുറത്തുവിട്ടത്.
ക്ഷേത്രത്തിന്റെ മനോഹരമായ ഘടനയും അതിന്റെ വാസ്തു ഭംഗിയും എടുത്തു കാണിക്കുന്നതാണ് ചിത്രങ്ങള്‍.
അകത്തെ കാഴ്ചയില്‍ ശ്രദ്ധേയമാകുന്നത് കൊത്തുപണികളാണ്.
5 താഴിക കുടങ്ങള്‍, മൂന്ന് നിലകള്‍ എന്നിങ്ങനെ 280 അടി വീതിയിലും, 300 അടി നീളത്തിലും, 161 അടി ഉയരത്തിലുമായി 84,000 ചതുരശ്രയടിയിലായാണ് ക്ഷേത്രം നിര്‍മിക്കുക.
രണ്ട് താഴിക കുടങ്ങളോടെ 140 അടി വീതിയും 268 അടി നീളവും 161 അടി ഉയരവുമുള്ള രണ്ട് നില ക്ഷേത്രമാണ് നേരത്തെ രൂപകല്‍പ്പനയില്‍ ഉണ്ടായിരുന്നത്.
മൂന്ന് വര്‍ഷത്തിനകം ആദ്യ ഘട്ടം പൂര്‍ത്തിയാവും. ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാകാന്‍ 10 വര്‍ഷം വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates