വിജയം മാവേയിസ്റ്റ് ഏറ്റുമുട്ടലില്‍ മരിച്ച ജവാന്മാര്‍ക്ക് സമര്‍പ്പിച്ച് ബിജെപി; കേജ്രിവാള്‍ രാജിവെക്കണമെന്ന് ബിജെപി ഡല്‍ഹി പ്രസിഡന്റ്

ഡല്‍ഹിയില്‍ ജനപിന്തുണ നേടുന്നതില്‍ ആംആദ്മി പാര്‍ട്ടി പരാജയപ്പെട്ടു. ജനങ്ങള്‍ കേജ്രിവാളിന്റെ നേതൃത്വത്തെ അവഗണിച്ചു കഴിഞ്ഞു
വിജയം മാവേയിസ്റ്റ് ഏറ്റുമുട്ടലില്‍ മരിച്ച ജവാന്മാര്‍ക്ക് സമര്‍പ്പിച്ച് ബിജെപി; കേജ്രിവാള്‍ രാജിവെക്കണമെന്ന് ബിജെപി ഡല്‍ഹി പ്രസിഡന്റ്
Updated on
1 min read

ന്യുഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാതലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രാജിവെക്കണമെന്ന് ബിജെപി. പാര്‍ട്ടിയുടെ പ്രതിജ്ഞ നിറവേറ്റാനാകാത്ത സാഹചര്യത്തില്‍ കേജ്‌രിവാള്‍ രാജിവെച്ചൊഴിയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു.

ഡല്‍ഹിയില്‍ ജനപിന്തുണ നേടുന്നതില്‍ ആംആദ്മി പാര്‍ട്ടി പരാജയപ്പെട്ടു. ജനങ്ങള്‍ കേജ്രിവാളിന്റെ നേതൃത്വത്തെ അവഗണിച്ചു കഴിഞ്ഞു. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്, ഇതുകൊണ്ട് കേജ്രിവാള്‍ രാജിവെക്കണം.

ഡല്‍ഹിയിലെ വിജയം സുക്മയില്‍ മാവേയിസ്റ്റ് ഏറ്റുമുട്ടലില്‍ മരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് സമര്‍പ്പിക്കുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിജയം ആഘോഷിക്കുന്നില്ല എന്നും തിവാരി പറഞ്ഞു. നാല് മാസത്തിനുളളില്‍ ഡല്‍ഹിയെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com