വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സെപ്റ്റംബർ 24 നാണ് വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചത്
വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Updated on
1 min read

ചെന്നൈ : നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വിജയകാന്ത്, ഈ മാസം രണ്ടിനാണ് വീട്ടിലേക്ക് മടങ്ങിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ പെട്ടെന്ന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് രാവിലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

സെപ്റ്റംബർ 24 നാണ് വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചത്.  തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്‍റെ ഭാര്യ പ്രേമലതയെയും കോവിഡ് പോസിറ്റീവ് ആയി. പിന്നാലെ പ്രേമലതയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

2005ല്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചതിനു ശേഷം സജീവ സിനിമാ അഭിനയത്തിൽ നിന്നും വിജയകാന്ത് വിട്ടുനിൽക്കുകയാണ്. മൂന്ന് തവണ തമിഴ്‍നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011-16ല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു.  സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റുമാണ് വിജയകാന്ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com